എം.ടി സഹനം മറന്നു, സര്‍ജറിയെങ്കില്‍ അങ്ങനെ | സാരസ്വതം | Podcast

അശ്വതിയെ അമ്മയെ ഏല്‍പിച്ച് ഞാനൊറ്റയ്ക്കാണ് മദ്രാസിലേക്ക് വണ്ടി കയറിയത്. ആശുപത്രിയിലെത്തി എം.ടിയുടെ മുഖം കണ്ടപ്പോള്‍ തന്നെ മനസ്സിലായി എത്രയധികം വേദന സഹിക്കുന്നുണ്ടെന്ന്. ജീവിതത്തില്‍ അത്യാവശ്യം ദുശ്ശീലങ്ങളൊക്കെ എം.ടിയ്ക്കുണ്ടായിരുന്നു. ഞങ്ങളുടെ വിവാഹത്തിന് മുമ്പ് രക്തം ചര്‍ദ്ദിച്ച് അവശനായി ആശുപത്രി തീവ്രപരിചരണവിഭാഗത്തില്‍ നാളുകളോളം കിടന്ന എം.ടി യെക്കുറിച്ച് പിന്നീട് ഞാന്‍ കേട്ടിട്ടുണ്ട്. ജീവന്‍ വരെ പ്രതിസന്ധിയിലായ ഘട്ടത്തില്‍നിന്നു സ്വന്തം ഇച്ഛ കൊണ്ടും ചികിത്സ കൊണ്ടും മടങ്ങിവന്നതാണ് എം.ടി.  സാരസ്വതം. കലാമണ്ഡലം സരസ്വതിയുടെ ആത്മകഥ. തയ്യാറാക്കി അവതരിപ്പിച്ചത്: ഷബിത: സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്
 

Content Highlights: autobiography of Kalamandalam Saraswathy