ത്രിദിന സഹവാസ ക്യാമ്പ് സമാപിച്ചു

ഇടമുറി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്നുവന്ന സോഷ്യല്‍ സര്‍വ്വീസ് സ്‌കീം ത്രിദിന സഹവാസ ക്യാമ്പിന്റെ സമാപന സമ്മേളനം നാറാണംമൂഴി പഞ്ചായത്ത് പ്രസിഡന്റ് എച്ച്. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു
ഇടമുറി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്നുവന്ന സോഷ്യല്‍ സര്‍വ്വീസ് സ്‌കീം ത്രിദിന സഹവാസ ക്യാമ്പിന്റെ സമാപന സമ്മേളനം നാറാണംമൂഴി പഞ്ചായത്ത് പ്രസിഡന്റ് എച്ച്. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

റാന്നി: ഇടമുറി ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്നുവന്ന സോഷ്യൽ സർവീസ് സ്‌കീം ത്രിദിന സഹവാസ ക്യാമ്പ് സമാപിച്ചു. നാറാണംമൂഴി പഞ്ചായത്ത് പ്രസിഡന്റ് എച്ച്. സുനിൽകുമാർ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.

പി.ടി.എ. പ്രസിഡന്റ് എം.വി. പ്രസന്നകുമാർ അധ്യക്ഷത വഹിച്ചു. ഡോ. എൻ. വിനോദ്, എക്സൈസ് പ്രിവന്റീവ് ഓഫീസർ ബിനു വർഗീസ്, സി.ആർ. രജനി തുടങ്ങിയവർ ക്ലാസെടുത്തു.

പഞ്ചായത്തംഗം മറിയാമ്മ മാത്യു, പ്രഥമാധ്യാപകൻ എം.കെ. മോഹൻദാസ്, കെ.കെ. ശശീന്ദ്രൻ, ചിപ്പിമോൾ, സജിതാ കെ. സജി, സി.ജി. ഉമേഷ്, ചിഞ്ചു, സിനി, സ്വയംപ്രഭാ ശ്രീധരൻ തുടങ്ങിയവർ പ്രസംഗിച്ചു.

Content Highlights: A three-day residential camp organised under the Social Service Scheme concluded at Government Higher Secondary School in Edamuri, Ranni.