വിവരം നൽകുന്നത് ഉദ്യോഗസ്ഥരുടെ ബാധ്യത- അഡ്വ. ടി. കെ. രാമകൃഷ്ണൻ

സംസ്ഥാന വിവരാവകാശ കമ്മീഷന്റെ നേതൃത്വത്തിൽ കളക്ടറേറ്റ് ഗവി ഹാളിൽ നടന്ന ഹിയറിങ്ങിൽ വിവരാവകാശ കമ്മീഷണർ അഡ്വ. ടി. കെ. രാമകൃഷ്ണൻ ഹർജികൾ പരിഗണിക്കുന്നു
സംസ്ഥാന വിവരാവകാശ കമ്മീഷന്റെ നേതൃത്വത്തിൽ കളക്ടറേറ്റ് ഗവി ഹാളിൽ നടന്ന ഹിയറിങ്ങിൽ വിവരാവകാശ കമ്മീഷണർ അഡ്വ. ടി. കെ. രാമകൃഷ്ണൻ ഹർജികൾ പരിഗണിക്കുന്നു

പത്തനംതിട്ട: വിവരാവകാശ അപേക്ഷകൾക്ക് സമയബന്ധിതമായി കൃത്യവും വ്യക്തവുമായ വിവരങ്ങൾ നൽകുക എന്നത് പൊതു വിവരാവകാശ ഓഫീസർമാരുടെ നിയമപരമായ ബാധ്യതയാണെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണർ അഡ്വ. ടി. കെ. രാമകൃഷ്ണൻ പറഞ്ഞു. പത്തനംതിട്ട കളക്ടറേറ്റ് ഗവി ഹാളിൽ നടന്ന സംസ്ഥാന വിവരാവകാശ കമ്മീഷന്റെ ഹിയറിങ്ങിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിവരാവകാശ നിയമം വകുപ്പ് മൂന്ന് പ്രകാരം ഏതൊരു പൗരനും പൊതു അധികാരിയുടെ കൈവശമുള്ള വിവരങ്ങൾ ലഭിക്കാനുള്ള അവകാശം ഉണ്ട്. വിവരാവകാശ നിയമം വകുപ്പ് 7 (1) പ്രകാരം വിവരങ്ങൾ നൽകാനുള്ള നിയമപരമായ ഉത്തരവാദിത്വം ഉദ്യോഗസ്ഥർക്കുണ്ട്. ഇക്കാര്യത്തിൽ വീഴ്ച വരുത്തിയാൽ കമ്മീഷൻ വിവരാവകാശ നിയമം വകുപ്പ് 20 (1) പ്രകാരമുള്ള ശിക്ഷ നടപടികൾ സ്വീകരിക്കുന്നതാണെന്നും കമ്മീഷണർ പറഞ്ഞു.

നിശ്ചിത സമയത്തിനുള്ളിൽ മറുപടി നൽകിയിട്ടില്ലെങ്കിൽ പിന്നീട് രേഖകളുടെ പകർപ്പുകൾ സൗജന്യമായി നൽകേണ്ടതാണ്. വിവരാവകാശ നിയമത്തെ ദുരുപയോഗം ചെയ്യാൻ അനുവദിക്കില്ലെന്നും കമ്മീഷണർ വ്യക്തമാക്കി. ഹിയറിങ്ങിൽ 18 ഹർജികൾ തീർപ്പാക്കി.

Content Highlights: Providing timely information under RTI is a legal obligation for officers, says State Information Commissioner Adv T K Ramakrishnan.