ആളുകൾ വീണിട്ടേ ഓടയ്ക്ക് മൂടി സ്ഥാപിക്കുകയുള്ളോ ?

ഏ​ഴം​കു​ളം​ :​ കാൽനടക്കാർക്ക് ഭീഷണിയായി ഏഴംകുളം ജങ്ഷന് സമീപത്തെ മൂടിയില്ലാ ഓടകൾ. ​

കെ.പി​. റോഡിന്റെ വശത്ത് ഏഴംകുളം ജങ്ഷന് പടിഞ്ഞാറ് പെട്രോൾ പമ്പിന് സമീപവും കിഴക്കോട്ടുമാറി കുറച്ച് ഭാഗങ്ങളിലുമാണ് ഓടകൾക്ക് മൂടിയില്ലാത്തത്. ഈഭാഗത്ത്‌ ഓടയില്ലാത്ത ഇടങ്ങളിൽ ഓട പണിതിട്ട് നാലുമാസമാകുന്നു. ഓടയ്ക്ക് ഉയരമില്ലാത്ത ഇടങ്ങളിലും കെട്ടിയുയർത്തിയിരുന്നു. പുതിയതായി പണിതതിൽ കുറെഭാഗത്ത് മൂടികൾ ഇട്ടിട്ടുണ്ട്. ബാക്കി കുറച്ചിടങ്ങളിൽ മൂടി ഇടാതെയാണ് പോയത്.

ജങ്ഷന് കിഴക്ക് നേരത്തേയുള്ള, മൂടിയില്ലാത്ത ഓടകൾക്കുമുകളിൽ പലയിടത്തും കാട് വളർന്നുകിടക്കുകയാണ്. ഇതിനാൽ ഓട പെട്ടെന്ന് ശ്രദ്ധയിൽപ്പെടില്ല. ഇത് കാൽനടക്കാരെ അപകടത്തിലാക്കാൻ സാധ്യതയുണ്ട്. പ്രത്യേകിച്ചും, റോഡിന് വീതിയില്ലാത്ത ഇടങ്ങളിൽ. പലയിടത്തും കാൽനടക്കാർക്ക് നടന്നുപോകാൻ റോഡുവശങ്ങളിൽ സ്ഥലവുമില്ല. മുൻപ് ഈ പ്രദേശത്ത് നിയന്ത്രണംവിട്ട് ഇരുചക്രവാഹനം ഓടയിൽവീണ സംഭവം ഉണ്ടായിട്ടുണ്ട്.