അഭിഭാഷകർ കോടതി നടപടി ബഹിഷ്കരിച്ചു

അടൂർ : എറണാകുളം ഞാറയ്ക്കൽ ബാർ അസോസിയേഷൻ അംഗങ്ങളായ അഡ്വ.ഡോൾഗോവിന്ദനെയും ഭാര്യ അഡ്വ. ലിനി മോഹൻദാസിനെയും പിതാവ് മോഹൻദാസിനെയും വീടുകയറി ആക്രമിക്കുകയും തുടർന്ന് കുത്തേറ്റ മോഹൻദാസ് മരിക്കുകയുംചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് അടൂരിൽ അഭിഭാഷകർ കോടതി നടപടികൾ ബഹിഷ്കരിച്ചു. ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ അഭിഭാഷക സംരക്ഷണനിയമം പാസാക്കണമെന്നും അഭിഭാഷകർ ആവശ്യപ്പെട്ടു. ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.ബിജു വർഗീസ് ഉദ്ഘാടനംചെയ്തു. സെക്രട്ടറി അഡ്വ. നിഖിൽ എ.അസീസ് അധ്യക്ഷനായി. മുൻ സെക്രട്ടറി അഡ്വ.എം. പ്രിജി, മുൻ പ്രസിഡന്റ് അഡ്വ. മണ്ണടി മോഹൻ, അഭിഭാഷകരായ പ്രസന്നകുമാരൻ ഉണ്ണിത്താൻ, എ.താജുദ്ദീൻ, വിജയകുമാർ, പി.ആർ.രാജു, സി.പ്രകാശ്, അലക്സാണ്ടർ ഫിലിപ്പ്, ഫെന്നി വേങ്ങൽ, ടോബി ജോയ് എന്നിവർ പ്രസംഗിച്ചു.