മുസലിയാർ കോളേജിൽ കലാസാംസ്കാരിക ബോധവത്കരണ പരിപാടി

പത്തനംതിട്ട : മുസലിയാർ കോളേജിലെ കലാസാംസ്കാരിക ബോധവത്കരണ പരിപാടി അബിൻ വർക്കി എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ പി.ഐ.ഷെരീഫ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. കോന്നി എ.എസ്.പി. നിമിഷി ത്രപാഠി മുഖ്യാതിഥിയായി. റിട്ട. ഐ.എ.എസ്. ഉദ്യോഗസ്ഥൻ ഷെയ്ഖ് പരീത്, ട്രസ്റ്റ് ട്രഷറർ പി.ഐ. ഹബീബ് മുഹമ്മദ്, കോളേജ് പ്രിൻസിപ്പൽ ഡോ.പ്രിയ ജി.ദാസ്, കൺവീനർ ഡോ.എൽ.ലിജേഷ്, കോഡിനേറ്റർ പ്രൊഫ. ശരത് രാജ് തുടങ്ങിയവർ പ്രസംഗിച്ചു.
മൊബൈൽ ഫോണുകളുടെ അമിത ഉപയോഗം, ലഹരിവസ്തുക്കളുടെ ഉപയോഗം, സൈബർ കുറ്റങ്ങൾ, റോഡ് സുരക്ഷ, ഗതാഗത നിയമങ്ങൾ, മോശം ഭക്ഷണശീലം, വ്യക്തിസുരക്ഷ, സാമൂഹിക ഉത്തരവാദിത്വം എന്നീ വിഷയങ്ങളിൽ ബോധവത്കരണ ക്ലാസുകൾ നടത്തി. റീൽസ് മത്സരം, ക്വിസ് മത്സരം, പ്രസംഗമത്സരം, ഭക്ഷണവിഭവങ്ങൾ തയ്യാറാക്കൽ എന്നിവ നടന്നു. 25 സ്കൂളുകളിലെ വിദ്യാർഥികൾ പങ്കെടുത്തു. പത്തനംതിട്ട ഭവൻസ് വിദ്യാമന്ദിർ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി.