കുറ്റൂരിൽ അപകടം ഒഴിയുന്നില്ല

തിരുവല്ല : കുറ്റൂരിൽ വാഹനങ്ങളുടെ കൂട്ടയിടി വീണ്ടും. വ്യാഴാഴ്ചരാത്രി തിരുവല്ല ദിശയിലേക്ക് പോയ കാർ നിയന്ത്രണംതെറ്റിയതിനെ തുടർന്ന് ആറ് വാഹനങ്ങൾ കൂട്ടിയിടിച്ചു. ആർക്കും പരിക്കില്ല. എതിരേവന്ന ടാക്സി കാറിലാണ് തിരുവല്ലയിലേക്ക് പോയ കാർ നിയന്ത്രണംതെറ്റി ആദ്യം ഇടിച്ചത്. ഇതോടെ ടാക്സികാർ നിയന്ത്രണംതെറ്റി രണ്ട് െെബക്കുകളിലും ഒരു സ്കൂട്ടറിലും തട്ടി.
എതിർവശത്തുളള കാഞ്ഞിരംപറമ്പിൽ ബിൽഡിങ്ങ്സിലിൽ ഇടിച്ചാണ് ടാക്സി നിന്നത്. പിന്നാലെ വന്ന ചരക്കുലോറി അപകടത്തിൽപ്പെടാതിരിക്കാൻ പെട്ടെന്ന് ബ്രേക്കിട്ടതോടെ മറ്റൊരുകാർ ലോറിക്കുപിന്നിൽ ഇടിച്ചുകയറി. കവലയിൽ ഗതാഗത തടസ്സവുമുണ്ടായി. പോലീസ് എത്തി തുടർ നടപടികൾ സ്വീകരിച്ചു.
നേർരേഖയിൽ എം.സി. റോഡ് കടന്നുപോകുന്ന കുറ്റൂരിൽ നിയന്ത്രണംതെറ്റിയുള്ള വാഹനങ്ങളുടെ കൂട്ടയിടി പതിവാണ്. ആറ് മാസത്തിനിടെ നാലുതവണ ഈ ഭാഗത്ത് കൂട്ടയിടി നടന്നു.