ബി.ജെ.പി. തെരുവുജനസഭ സംഘടിപ്പിച്ചു

മെഴുവേലി : എസ്.ഐ.ആറിന്റെ പേരിൽ എൽ.ഡി.എഫും യു.ഡി.എഫും അരാജകത്വം സൃഷ്ടിക്കുകയാണെന്ന് ആരോപിച്ച് ബി.ജെ.പി. മെഴുവേലി പഞ്ചായത്ത് കമ്മിറ്റി തെരുവുജനസഭ സംഘടിപ്പിച്ചു. ജനാധിപത്യസംരക്ഷണ സന്ദേശമുയർത്തി മെഴുവേലി ഹൈസ്കൂൾ ജങ്ഷനിൽ നടന്ന പരിപാടി ബി.ജെ.പി. ജില്ലാ വൈസ് പ്രസിഡന്റ് പി.ആർ. ഷാജി ഉദ്ഘാടനം ചെയ്തു.
1952-മുതൽ 12-തവണ രാജ്യത്ത് വോട്ടർ പട്ടിക പരിഷ്കരിച്ചിട്ടുണ്ടെന്നും ഇതിൽ പത്ത് തവണയും എസ്.ഐ.ആർ. നടപ്പാക്കിയത് കോൺഗ്രസ് ഭരണകാലത്താണെന്നും അദ്ദേഹം പറഞ്ഞു.
വ്യക്തമായ രേഖകളുള്ള ആരെങ്കിലും വോട്ടർ പട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ടെങ്കിൽ അവരെ വീണ്ടും ചേർക്കാൻ അവസരമുണ്ടെന്നും ഇക്കാര്യത്തിൽ ഇപ്പോൾ അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കുകയാണെന്നും പി.ആർ. ഷാജി ആരോപിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി.ആർ. രാജു അധ്യക്ഷത വഹിച്ചു. മൈഗ്രേറ്റഡ് സെൽ ജില്ലാ കൺവീനർ ബാബു കുഴിക്കാല മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം വൈസ് പ്രസിഡന്റ് വിദ്യാധിരാജൻ, ജില്ലാ കമ്മിറ്റി അംഗം പി.ബി. സുരേഷ്, ലിസി കെ. പൗലോസ്, ശ്രീകുമാർ, ബിന്ദുമോൾ, ജിത്തു, രഘുനാഥൻ, കൃഷ്ണകുമാരി, യശോധരൻ തുടങ്ങിയവർ പ്രസംഗിച്ചു.