തുമ്പമൺ നോർത്ത് ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഭരണഘടനാദിനാചരണം

ഇലവുംതിട്ട: തുമ്പമൺ നോർത്ത് ഗവ. ഹയർസെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം (എൻ.എസ്.എസ്.) യൂണിറ്റിന്റെ നേതൃത്വത്തിൽ ഭരണഘടനാദിനം ആചരിച്ചു. എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ സി. അനൂപ് നേതൃത്വം നൽകി.
സ്കൂൾ അസംബ്ലിയിൽ വിദ്യാർഥികൾ ഭരണഘടനയുടെ ആമുഖം ഏറ്റുചൊല്ലി. പ്രിൻസിപ്പൽ സജി വർഗീസ് ക്ലാസ് നയിച്ചു. വിദ്യാർഥികൾ തുമ്പമൺ ഹൈസ്കൂൾ ജങ്ഷനിലേക്ക് റാലിയും സംഘടിപ്പിച്ചു.
പൊതുജനങ്ങളെ പങ്കാളികളാക്കി ഭരണഘടനാ ഐക്യദാർഢ്യ സിഗ്നേച്ചർ കാംപെയിനും നടത്തി. അധ്യാപകരായ ബിന്ദു ആർ. പിള്ള, കെ.ആർ.സുജാത, എൻ.എസ്.എസ്. വൊളന്റിയർ ലീഡർ സ്നേഹ, ബിജു ജോർജ് എന്നിവർ പ്രസംഗിച്ചു.
Content Highlights: Thumpamon North GHSS observed Constitution Day with awareness classes, rallies, and a signature campaign organised by the NSS unit.