വിദ്യാർഥികളെ ആദരിക്കുന്നതിന് വിജയ വിളംബര റാലി

ആറന്മുള ഗവ. വി.എച്ച്.എസ്. സ്‌കൂൾ പി.റ്റി.എ. യുടെ നേതൃത്വത്തിൽ നടന്ന  
വിജയ വിളംബര റാലി മല്ലപ്പുഴശ്ശേരി ഗ്രാമപ്പഞ്ചായത്തംഗം അനീഷ് ശിവൻ ഉദ്ഘാടനം ചെയ്യുന്നു
ആറന്മുള ഗവ. വി.എച്ച്.എസ്. സ്‌കൂൾ പി.റ്റി.എ. യുടെ നേതൃത്വത്തിൽ നടന്ന വിജയ വിളംബര റാലി മല്ലപ്പുഴശ്ശേരി ഗ്രാമപ്പഞ്ചായത്തംഗം അനീഷ് ശിവൻ ഉദ്ഘാടനം ചെയ്യുന്നു

ആറന്മുള: ഗവ. വി.എച്ച്.എസ്. സ്‌കൂൾ പി.റ്റി.എ. യുടെ നേതൃത്വത്തിൽ നടന്ന വിജയ വിളംബര റാലി മല്ലപ്പുഴശ്ശേരി ഗ്രാമപ്പഞ്ചായത്തംഗം അനീഷ് ശിവൻ ഉദ്ഘാടനം ചെയ്തു. കോഴഞ്ചേരി ഉപജില്ല സ്കൂൾ കലോത്സവം, ശാസ്ത്രമേള, കായികമേള എന്നിവയിൽ ശ്രദ്ധേയമായ നേട്ടം കൈവരിച്ച വിദ്യാർഥികളെ ആദരിക്കുന്നതിന് വേണ്ടിയാണ് വിളംബര റാലി നടത്തിയത്. യു.പി. വിഭാഗം കായികമേളയിൽ ഓവറോൾ രണ്ടാം സ്ഥാനവും യു.പി. വിഭാഗം സംസ്കൃതോത്സവത്തിൽ മൂന്നാം സ്ഥാനവും സ്കൂൾ കരസ്ഥമാക്കി. പ്രിൻസിപ്പാൾ എ.ആർ. ഇന്ദു, പ്രഥമാധ്യാപിക എം. ഗീത, പി.ടി.എ. പ്രസിഡൻ്റ് വിനോദ് ബാബു, എസ്.എം.സി. ചെയർമാൻ പ്രമോദ്, അധ്യാപകരായ പി.ആർ. ശ്രീകാന്ത് , എം.ജി. രാധിക, ഡോ. ലക്ഷ്മി രാജേഷ് എന്നിവർ റാലിക്ക് നേതൃത്വം നൽകി.

Content Highlights: Aranmula GVHSS PTA organized a victory rally to honor students who excelled in the Kozhencherry sub-district arts, science, and sports meets.