ലഹരിവിരുദ്ധ റാലിയും ബോധവത്കരണ ക്ലാസും

മൈലപ്ര: പത്തനംതിട്ട ജില്ലാ സാമൂഹികനീതി വകുപ്പിന്റെയും മൈലപ്ര എസ്.എച്ച്. ഹയർസെക്കൻഡറി സ്കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റ് (എസ്.പി.സി.) യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ ലഹരിവിരുദ്ധ റാലിയും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു.
എസ്.എച്ച്.ഒ. വി.എൽ. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. എൻ.എം.എൽ.പി.സ്കൂളിൽ സമാപിച്ച റാലിക്കുശേഷം വിദ്യാർഥികളുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ഫ്ലാഷ് മോബും അവതരിപ്പിച്ചു.
പ്രഥമാധ്യാപിക എം. ലൂസി, എൻ.എം.എൽ.പി. സ്കൂൾ പ്രഥമാധ്യാപിക ജിജി കെ. ജോൺ, ഷാനി തോമസ്, റേച്ചൽ പി.വർഗീസ്, റെജി മലയാലപ്പുഴ, ഡ്രില്ലിങ് ഇൻസ്പെക്ടർ എം.സുരേഷ് എന്നിവർ പ്രസംഗിച്ചു.
ജിബിൻ എബ്രഹാം, ജോയൽ വർഗീസ്, ആരോൺ സജോ, എയ്ഞ്ചൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Content Highlights: An anti-drug rally and awareness class were jointly organised by the Social Justice Department and the SPC unit of Mylapra SH Higher Secondary School.