വനിതാവേദി സംഗമവും ശില്പശാലയും

കോട്ടായി: അപ്പുണ്ണിയേട്ടൻ വായനശാലയുടെ നേതൃത്വത്തിൽ വനിതാവേദി സംഗമവും ശില്പശാലയും സംഘടിപ്പിച്ചു. ജില്ലാപഞ്ചായത്ത് അംഗം അഡ്വ. കെ.ആർ. ആതിര ഉദ്ഘാടനംചെയ്തു.
വായനശാലാ എക്സിക്യുട്ടീവ് അംഗം വി. ഗിരിജ അധ്യക്ഷയായി. കേരള മദ്യനിരോധനസമിതി ജില്ലാ വൈസ് പ്രസിഡന്റ് കെ. കാദർ മൊയ്തീൻ മുഖ്യാതിഥിയായി. വനിതാവേദി കോഡിനേറ്റർ സുജി വിജയ്, പി.കെ. ആതിര, എ. അർച്ചന, എ. സെറീന, വി. ചിത്ര എന്നിവർ സംസാരിച്ചു.
Content Highlights: Palakkad district panchayat member Adv K R Athira inaugurated the Vanitha Vedi meet and workshop organised by Kottayi Appunniyettan Library.