എൻ.സി.സി. നാവിക വിഭാഗം, എസ്.പി.സി. യൂണിറ്റുകളുടെ ഉദ്ഘാടനം

മണ്ണാർക്കാട്: നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയർസെക്കൻഡറി സ്കൂളിൽ അനുവദിച്ച ജൂനിയർ ഡിവിഷൻ എൻ.സി.സി. നാവികവിഭാഗം, സ്റ്റുഡന്റ് പോലീസ് കെഡേറ്റ് (എസ്.പി.സി.) യൂണിറ്റുകളുടെ ഉദ്ഘാടനം പൊതുവിദ്യാഭ്യാസവകുപ്പ് ജോയിന്റ് ഡയറക്ടർ എ. അബൂബക്കർ നിർവഹിച്ചു.
പി.ടി.എ. പ്രസിഡന്റ് സി. മുഹമ്മദ് ബഷീർ അധ്യക്ഷനായി. പ്രിൻസിപ്പൽ കെ. മുഹമ്മദ് കാസിം, പാലക്കാട് ഡി.ഡി.ഇ. സലീന ബീഗം, മണ്ണാർക്കാട് ഡി.ഇ.ഒ. സി. അബൂബക്കർ, പ്രധാനാധ്യാപിക കെ.എം. സൗദത്ത് സലീം, സ്കൂൾ മാനേജർ കെ. സമദ് ഹാജി, അസോസിയേറ്റ് എൻ.സി.സി. ഓഫീസർ ലെഫ്റ്റ. പി. ഹംസ, സി.പി.ഒ. ആതിര, എം. നഫാഹ് എന്നിവർ സംസാരിച്ചു.
ജില്ലയിൽ എൻ.സി.സി.യുടെ സീനിയർ ഡിവിഷൻ ആർമി, ജൂനിയർ ഡിവിഷൻ ആർമി, ജൂനിയർ ഡിവിഷൻ നേവി എന്നീ മൂന്ന് വിഭാഗങ്ങൾക്കൊപ്പം എസ്.പി.സി. യൂണിറ്റും പ്രവർത്തിക്കുന്ന ഏക വിദ്യാലയമെന്ന സവിശേഷതയും ഇതോടെ സ്കൂളിന് സ്വന്തമായി. സ്കൗട്ട്, ഗൈഡ്, ജൂനിയർ റെഡ് ക്രോസ് (ജെ.ആർ.സി.), ഫോറസ്ട്രി ക്ലബ്, നാഷണൽ ഗ്രീൻ കോർപ്സ് (എൻ.ജി.സി.), റോഡ് ആൻഡ് സേഫ്റ്റി ക്ലബ് (സുരക്ഷിത് മാർഗ് 2026), ലിറ്റിൽ കൈറ്റ്സ് തുടങ്ങിയ യൂണിറ്റുകളും പ്രവർത്തിക്കുന്നുണ്ട്.
Content Highlights: New Junior Division NCC Naval Wing and Student Police Cadet units were inaugurated at Darunnajath Higher Secondary School in Mannarkkad.