കളഞ്ഞുകിട്ടിയ ഒന്നരലക്ഷത്തിന്റെ സ്വർണം ഉടമയ്ക്ക് തിരികെ നൽകി

കളഞ്ഞുകിട്ടിയ സ്വർണാഭരണം  കുമ്പിടി എ.കെ.ടി. ഗ്ലാസ് ഹൗസ് ഉടമ മുനീർ, വ്യാപാരി വ്യവസായി ഏകോപന സമിതി കുമ്പിടി യൂണിറ്റ് പ്രസിഡന്റ് അബ്ദുൾ കരീം എന്നിവർ ചേർന്ന് ഉടമയ്ക്ക് കൈമാറുന്നു..
കളഞ്ഞുകിട്ടിയ സ്വർണാഭരണം കുമ്പിടി എ.കെ.ടി. ഗ്ലാസ് ഹൗസ് ഉടമ മുനീർ, വ്യാപാരി വ്യവസായി ഏകോപന സമിതി കുമ്പിടി യൂണിറ്റ് പ്രസിഡന്റ് അബ്ദുൾ കരീം എന്നിവർ ചേർന്ന് ഉടമയ്ക്ക് കൈമാറുന്നു..

ആനക്കര: കളഞ്ഞുകിട്ടിയ ഒന്നരലക്ഷത്തോളം രൂപ വിലവരുന്ന സ്വർണാഭരണം ഉടമയെ കണ്ടെത്തി തിരികെ നൽകി കുമ്പിടിയിലെ വ്യാപാരി. കുമ്പിടിയിലെ എ.കെ.ടി. ഗ്ലാസ് ഹൗസ് ഉടമ മുനീറിനാണ് കഴിഞ്ഞദിവസം സ്ഥാപനത്തിന് സമീപത്തുനിന്ന് സ്വർണാഭരണം ലഭിച്ചത്.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഉമ്മത്തൂർ സ്വദേശിക്കാണ് ആഭരണം നഷ്ടപ്പെട്ടതെന്ന് തിരിച്ചറിഞ്ഞു. വ്യാപാരി വ്യവസായി ഏകോപനസമിതി കുമ്പിടി യൂണിറ്റ് പ്രസിഡന്റ് അബ്ദുൾ കരീമിന്റെ സാന്നിധ്യത്തിൽ മുനീർ സ്വർണാഭരണം ഉടമയ്ക്ക് കൈമാറി.

Content Highlights: A merchant in Kumbidi sets an example by returning lost gold jewelry worth 1.5 lakh rupees to its rightful owner.