പൈപ്പുപൊട്ടി കുടിവെള്ളം പാഴാകുന്നു

കോട്ടായി: മുട്ടിക്കടവ് കുടിവെള്ളപദ്ധതിയുടെ പൈപ്പുകൾ വിവിധയിടങ്ങളിൽ പൊട്ടി വെള്ളം വ്യാപകമായി പാഴാകുന്നു. പുഴയിൽനിന്ന് മോട്ടോറുപയോഗിച്ച് പമ്പ് ചെയ്യുന്ന വെള്ളം ചോർച്ചയിലൂടെ പുഴയിലേക്കുതന്നെ ഒഴുകുന്ന അവസ്ഥയാണ്.
കാളികാവ്, മുട്ടിക്കടവ്, ചെറുകുളം തുടങ്ങിയ പ്രദേശങ്ങളിലും പൈപ്പുകൾപൊട്ടി വെള്ളം പാഴാകുന്നുണ്ട്.
പൈപ്പുകളുടെ അറ്റകുറ്റപ്പണിക്ക് ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും പരാതിയുണ്ട്. ഇതുമൂലം പലപ്പോഴും ജലവിതരണം തടസ്സപ്പെടുന്നുമുണ്ട്.
പൈപ്പുചോർച്ച അടിയന്തരമായി പരിഹരിച്ച് കുടിവെള്ളം പാഴാകുന്നത് തടയണമെന്ന് പഞ്ചായത്തംഗം സി.ആർ. ശിവശങ്കരൻ ആവശ്യപ്പെട്ടു.
വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും രണ്ടുദിവസത്തിനകം പ്രശ്നം പരിഹരിക്കുമെന്നും കോട്ടായി പഞ്ചായത്ത് പ്രസിഡൻറ് സി.എൻ. സുധേഷ്ണ പറഞ്ഞു.
Content Highlights: Locals complain of severe drinking water wastage due to broken pipes under the Muttikkadavu water supply project in Kottayi.