ത്രിദിന ക്യാമ്പ് തുടങ്ങി

കൊപ്പം: ഗവ. വൊക്കേഷണൽ ഹയർസെക്കഡറി സ്കൂളിൽ സോഷ്യൽ സർവീസ് യൂണിറ്റിന്റെ ത്രിദിന ക്യാമ്പ് പി.ടി.എ. പ്രസിഡന്റ് ടി. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക പി. മിനി അധ്യക്ഷയായി. എസ്.എം.സി. ചെയർമാൻ പി.കെ. സാജിദ്, കെ. ഫാത്തിമ തുടങ്ങിയവർ സംസാരിച്ചു.
ഒ. രമ്യ പാഴ്തുണികൾ ഉപയോഗിച്ചുള്ള ബാഗ് നിർമാണത്തിലും കൊപ്പം സി.എച്ച്.സി.യിലെ സി. അഞ്ജലി പ്രഥമശുശ്രൂഷയിലും പരിശീലനം നൽകി.
Content Highlights: A three-day camp organized by the Social Service Unit has commenced at Koppam Government Vocational Higher Secondary School.