ഐ.എസ്.ജെ.ഡി. യോഗം

പാലക്കാട്: ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ (ഐ.എസ്.ജെ.ഡി.) മലമ്പുഴ മണ്ഡലം കമ്മറ്റി വാർഷികയോഗം ജില്ലാ സെക്രട്ടറി എം. ലെനിൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജെ. ആഷിഫ് അധ്യക്ഷനായി.
വിശ്വാനാഥൻ കൊട്ടിൽപാറ, കെ. മനോജ്, ബി. പ്രദീപ്കുമാർ, പ്രതിഷ് മലമ്പുഴ തുടങ്ങിയവർ സംസാരിച്ചു. മലമ്പുഴ നിയോജക മണ്ഡലം പ്രസിഡന്റായി ജെ. ആഷിഫിനെയും 15 അംഗകമ്മിറ്റിയെയും തിരഞ്ഞെടുത്തു.
Content Highlights: The Indian Socialist Janata Dal Malampuzha constituency committee held its annual meeting in Palakkad, electing J. Ashif as president.