ചേക്കോട് മില്ല് ദേശവിളക്ക് ആഘോഷിച്ചു

ആനക്കര: ആനക്കര ചേക്കോട് മില്ല് ദേശവിളക്ക് ആഘോഷിച്ചു. രാവിലെ മേളം, ഉച്ചപൂജ, അന്നദാനം, ഉച്ചയ്ക്കുശേഷം ആനക്കര ശിവക്ഷേത്രത്തിൽനിന്ന് പാലക്കൊമ്പ് എഴുന്നള്ളിപ്പ്, ദീപാരാധന എന്നിവയുണ്ടായി. രാത്രിയിൽ ഭജന, തായമ്പക, വിളക്കുപാട്ട്, പാൽക്കുടം എഴുന്നള്ളിപ്പ്, തിരിയുഴിച്ചിൽ, വെട്ടും തടവും എന്നിവയുമുണ്ടായി. മദിരശ്ശരി ശിവപുത്ര അയ്യപ്പൻവിളക്കുസംഘമാണ് വിളക്കുപാർട്ടി.
Content Highlights: The Chekkode Mill Deshavilakku festival was celebrated in Anakkara with various traditional rituals, temple processions, and cultural events.