കുന്നക്കാട് കിഴക്കേക്കര മഹാവിഷ്ണുക്ഷേത്രത്തിൽ അഖണ്ഡനാമയജ്ഞം

കുന്നക്കാട് കിഴക്കേക്കര മഹാവിഷ്ണു ക്ഷേത്രത്തിൽ നടന്ന അഖണ്ഡനാമയജ്ഞം.
കുന്നക്കാട് കിഴക്കേക്കര മഹാവിഷ്ണു ക്ഷേത്രത്തിൽ നടന്ന അഖണ്ഡനാമയജ്ഞം.

കരിമ്പുഴ​: കോട്ടപ്പുറം കുന്നക്കാട് കിഴക്കേക്കര മഹാവിഷ്ണുക്ഷേത്രത്തിൽ അഖണ്ഡനാമയജ്ഞത്തിന് തുടക്കമായി. ശനിയാഴ്ച രാവിലെമുതൽ ഞായറാഴ്ച രാവിലെവരെയാണ് യജ്ഞം. തന്ത്രി മേലേടത്തുമന ഉണ്ണി നമ്പൂതിരിപ്പാട് മുഖ്യകാർമികനായി. ​

ശനിയാഴ്ച ആറിന് അഖണ്ഡനാമയജ്ഞം ആരംഭിച്ചു. വൈകീട്ട് ആറിന് ദീപാരാധനയും തുടർന്ന് ഭക്തരുടെ കുടുംബവിളക്ക് സമർപ്പണവും നടന്നു. ഞായറാഴ്ച പുലർച്ചെ അഞ്ചിന് കനൽച്ചാട്ടവും ആറിന് സമാപനവും നടക്കും. ക്ഷേത്രത്തിൽ മുഴുവൻസമയവും അന്നദാനമുണ്ടായിരിക്കും.

Content Highlights: The Akhanda Nama Yajnam has begun at Kottappuram Kunnakkad Kizhakkekkara Maha Vishnu Temple in Karimpuzha.