കാർ വൈദ്യുതിത്തൂണിലിടിച്ച് അപകടം; പ്രദേശത്ത് വൈദ്യുതി തടസപ്പെട്ടു

പാലക്കാട്: ചളവറ കയ്യിലിയാട് കാർ വൈദ്യുതിത്തൂണിലിടിച്ചു. ശനിയാഴ്ച രാവിലെ ആറുമണിയോടെയാണ് അപകടം.
അപകടത്തിൽ വൈദ്യുതിത്തൂൺ ഒടിഞ്ഞതിനെ തുടർന്ന് പ്രദേശത്ത് വൈദ്യുതി വിതരണം തടസ്സപ്പെട്ടു.
കൊച്ചിയിൽനിന്ന് വന്ന കാറാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് നിഗമനം. ആരുടെയും പരിക്ക് ഗുരുതരമല്ല.