മംദാനി ഇന്ന് സത്യപ്രതിജ്ഞചെയ്യും; രണ്ട് സത്യപ്രതിജ്ഞകൾ, ആദ്യത്തേതിൽ ഉറ്റവർ മാത്രം

#ന്യൂസ് ഡെസ്ക്
സൊഹ്റാൻ മംദാനി | Photo: AFP
സൊഹ്റാൻ മംദാനി | Photo: AFP

ന്യൂയോർക്ക്: യുഎസിലെ ന്യൂയോർക്ക് നഗരത്തിന്റെ മേയറായി ഇന്ത്യൻവംശജനായ സൊഹ്റാൻ മംദാനി (34) വ്യാഴാഴ്ച സത്യപ്രതിജ്ഞചെയ്യും. സാധാരണ പുതുവത്സരദിനത്തിലാണ് ന്യൂയോർക്കിൽ പുതിയ മേയറുടെ ഭരണകാലം തുടങ്ങുന്നത്.

ന്യൂയോർക്ക് മേയർമാർ പതിവായി ചെയ്യുന്നതുപോലെ മംദാനിയും രണ്ടു സത്യപ്രതിജ്ഞകൾ നടത്തും. പുതുവത്സരത്തിൽ പഴയ സബ്‌വേ സ്റ്റേഷനിലാകും ആദ്യ സത്യപ്രതിജ്ഞ. കുടുംബാംഗങ്ങളും ഉറ്റവരും മാത്രം പങ്കെടുക്കും. ഉച്ചകഴിഞ്ഞ് മുനിസിപ്പാലിറ്റി ആസ്ഥാനമന്ദിരത്തിനു പുറത്ത് പൊതുജനങ്ങളെ സാക്ഷിയാക്കിയാകും രണ്ടാമത്തെ സത്യപ്രതിജ്ഞ. ന്യൂയോർക്കിലെ ആദ്യ മുസ്‌ലിം മേയറും ഏഷ്യൻവംശജനായ ആദ്യ മേയറുമാണ് മംദാനി.

Content Highlights: Indian-Origin Sohlan Mamdani Inaugurated as New York City Mayor