ചെറുക്കന്‍റെ വീട് കാണാനെത്തിയ യുവതി ലോക്ഡൗണില്‍ കുടുങ്ങി; ഒരാഴ്ച ഒരുമിച്ച് താമസം, ഒടുവില്‍ വിവാഹം
വിവാഹത്തിന് മുമ്പ് ചെറുക്കനെയും വീട്ടുകാരേയും പരിചയപ്പെടാനെത്തിയ കല്ല്യാണപ്പെണ്ണിന് വിനയായി അപ്രതീക്ഷിത ലോക്ക്ഡൗണ്‍. ചൈനയിലെ ഷാന്‍ക്‌സി പ്രവിശ്യയിലെ 28-കാരിയായ സാവൊ സിയോക്യിങ്ങിനാണ് വിവാഹനത്തിന് മുമ്പ് വരന്റെ വീട്ടില്‍ ഒരാഴ്ച്ച തങ്ങേണ്ടി വന്നത്. ഏതായാലും ഈ ഒരാഴ്ച്ചക്കിടെ ചെക്കനേയും വീട്ടുകാരേയും ഇഷ്ടമായതോടെ ഇരുവരുടേയും കല്ല്യാണ തിയ്യതിയും നിശ്ചയിച്ചു.
'രാത്രി അവിടെ തങ്ങുന്നതിനെ കുറിച്ച് ഞാന്‍ ആലോചിച്ചിട്ടു പോലുമില്ലായിരുന്നു. കാരണം, അതു വളരെ വിചിത്രമായ കാര്യമാണ്. ഞാന്‍ രണ്ടാം തവണ മാത്രമാണ് അദ്ദേഹത്തെ കാണുന്നത്', പ്രാദേശിക മാധ്യമമായ ജിമു ന്യൂസിനോട് സിയോക്യിങ്ങ് പറയുന്നു.
കല്ല്യാണം വളരെ നേരത്തെയായിപ്പോയി. സാഒ ഫെയി എന്ന കല്യാണ ചെറുക്കന്‍റെ ഫോട്ടോ ആദ്യം കണ്ടപ്പോള്‍ ഇഷ്ടമായിരുന്നില്ല. എന്നാല്‍ നേരിട്ട് കണ്ടപ്പോള്‍ സ്‌നേഹം തോന്നിയെന്നും സിയോക്യിങ് വ്യക്തമാക്കുന്നു.
സാഒ ഫെയി എപ്പോഴും എന്റെ ഭാഗത്തു നില്‍ക്കുന്നവനാണ്. അത് എന്നെ വല്ലാതെ സ്പര്‍ശിച്ചു. ഞങ്ങള്‍ ഒരുപോലെ ചിന്തിക്കുന്നവരാണ്. രണ്ടു പേരും പരസ്പരം നന്നായി മനസ്സിലാക്കി. ഞങ്ങള്‍ രണ്ടുപേരുടേയും രക്ഷിതാക്കള്‍ വളരെ സന്തോഷത്തിലാണ്, സിയോക്യിങ് കൂട്ടിച്ചേര്‍ത്തു.
ഓണ്‍ലൈന്‍ ആയി ആപ്പിള്‍ കച്ചവടം നടത്തുന്ന ജോലിയാണ് സിയോക്യിങ്ങിന്. കോവിഡ് വ്യാപനം രൂക്ഷമായതോടെയാണ് സിയാന്‍യങ്ങില്‍ അധികൃതര്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്.
ഇരുവരുടേയും കഥ ചൈനയിലെ സോഷ്യല്‍ മീഡിയകളിലും വൈറലാണ്. ഇരുവരും ലോക്ക്ഡൗണിന് നന്ദി പറയണമെന്നാണ് ആളുകള്‍ പറയുന്നത്. ഇതിന് മുമ്പും ചൈനയില്‍ സമാന സംഭവം ഉണ്ടായിട്ടുണ്ട്. മധ്യ ചൈനയിലെ ഹെനാന്‍ പ്രവിശ്യയില്‍ വാങ് എന്ന സ്ത്രീയാണ് ഇതുപോലെ വരന്‍റെ അപാര്‍ട്‌മെന്റില്‍ കുടുങ്ങിപ്പോയത്.
Content Highlights: