ബാങ്കിന് സമീപംവെക്കാൻ കൊണ്ടുപോയ ബോംബ് കയ്യിലിരുന്ന് പൊട്ടിത്തെറിച്ചു, യുവതി മരിച്ചു; സംഭവം ഗ്രീസിൽ

ബോംബ് പൊട്ടിത്തെറിച്ച് 38-കാരി കൊല്ലപ്പെട്ട സംഭവസ്ഥലത്ത് ഫോറന്‍സിക് സംഘം പരിശോധന നടത്തുന്നു | Photo: AP
ബോംബ് പൊട്ടിത്തെറിച്ച് 38-കാരി കൊല്ലപ്പെട്ട സംഭവസ്ഥലത്ത് ഫോറന്‍സിക് സംഘം പരിശോധന നടത്തുന്നു | Photo: AP

ഏതന്‍സ്: ബാങ്കിന് സമീപം സ്ഥാപിക്കാൻ കൊണ്ടുപോയ ബോംബ് കയ്യിലിരുന്ന് പൊട്ടിത്തെറിച്ച് യുവതി കൊല്ലപ്പെട്ടു. വടക്കന്‍ ഗ്രീക്ക് നഗരമായ തെസലുനിക്കിയില്‍ ശനിയാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് സംഭവം. 

38-കാരിയായ സ്ത്രീയാണ് മരിച്ചത്. ബോംബ് പൊട്ടിത്തെറിച്ചതോടെ നിരവധി കടകളും വാഹനങ്ങളും  തകര്‍ന്നു. മുന്‍പ് പല മോഷണങ്ങളിലും പങ്കെടുത്ത ആള്‍ കൂടിയാണ് മരിച്ച 38 കാരിയായ സ്ത്രീയെന്ന് പോലീസ് അറിയിച്ചു. തീവ്രഇടതുപക്ഷ ഗ്രൂപ്പുകളുമായുള്ള ഇവരുടെ ബന്ധം അന്വേഷിച്ച് വരികയാണെന്നും പോലീസ് പ്രതികരിച്ചു.

ഈ സ്ത്രീക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു. ലഹരിയും അനാശാസ്യ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളില്‍ യുവതി മുന്‍പ് പങ്കാളിയായിരുന്നതായാണ് പോലീസ് നല്‍കുന്ന വിവരം.
 

Content Highlights: woman killed in greeces thessaloniki after bomb explodes in her hand