'എന്റെ നേര്‍ക്ക് ഒരു ശരീരം തെറിച്ചുവന്നു', വെടിയൊച്ചയും നിലവിളിയും; ന്യൂ ഓര്‍ലിയന്‍സില്‍ നടന്നത്

Canal and Bourbon Street
Canal and Bourbon Street

ന്യൂ ഓര്‍ലിയന്‍സ് (യു.എസ്): വെടിയൊച്ചകളും നിലവിളികളും നിറഞ്ഞതായിരുന്നു ന്യൂ ഓര്‍ലിയന്‍സിലെ പുതുവര്‍ഷ പുലരി. അപ്രതീക്ഷിതമായി നടന്ന ആക്രമണത്തില്‍ 10 പേരാണ് മരിച്ചത്.35-ഓളം പേര്‍ക്ക് പരിക്കേറ്റു. നിലവിളികളും വെടിയൊച്ചകളും നിറഞ്ഞതായിരുന്നു ആ രാത്രിയെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.യാതൊരു കൂസലുമില്ലാതെ അയാള്‍ ആള്‍കൂട്ടത്തിലേക്ക് വാഹനം ഇടിച്ചുകയറ്റുകയും പിന്നീട് വെടിയുതിര്‍ക്കുകയുമായിരുന്നുവെന്ന് ദൃക്‌സാക്ഷികളിലൊരാള്‍ പറയുന്നു.

നൈറ്റ് ക്ലബ്ബില്‍നിന്ന് ഇറങ്ങുമ്പോഴാണ് 22കാരി ഡേവീസ് ഈ ദുരന്തത്തെ നേരിടുന്നത്.ആളുകള്‍ നിലവിളിച്ച് കരഞ്ഞ് ഓടുകയായിരുന്നു- ഡേവീസ് പറയുന്നു. അന്താരാഷ്ട്ര മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. ഒരു ശരീരം എന്റെ നേര്‍ക്ക് പാഞ്ഞുവരുന്നതാണ് കണ്ടത്. ഇതോടൊപ്പം വെടിയൊച്ചയും കേട്ടിരുന്നു. നിരവധി മൃതദേഹങ്ങളും പരിക്കേറ്റവരെയും കണ്ടിരുന്നു - വേറൊരാള്‍ പറയുന്നു.

യുഎസിലെ ന്യൂ ഒര്‍ലിയന്‍സില്‍ ജനുവരി ഒന്നാം തീയതി പുലര്‍ച്ചെയുണ്ടായ ആക്രമണത്തില്‍ 10 പേരാണ് മരിച്ചത്. ആള്‍ക്കൂട്ടത്തിലേക്ക് അക്രമി ട്രക്ക് ഓടിച്ചുകയറ്റുകയായിരുന്നു. ശേഷം ഡ്രൈവര്‍ ആള്‍ക്കൂട്ടത്തിലേക്ക് വെടിയുതിര്‍ക്കുകയും ചെയ്തു. സംഭവത്തില്‍ 35ാളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പലരുടെയും നില ഗുരുതരമാണ്. 

പുതുവര്‍ഷം ആഘോഷിക്കാനെത്തിയവരെ ഉന്നം വെച്ച് കരുതിക്കൂട്ടി നടത്തിയ തീവ്രവാദി ആക്രമണമാണിതെന്ന് പോലീസ് പറയുന്നു. ബര്‍ബണ്‍ സ്ട്രീറ്റിലേക്കുള്ള പ്രവേശനം വിലക്കിയിരിക്കുകയാണ്.

ആക്രമണത്തിന് ശേഷമുള്ള ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
 

Content Highlights: Witnesses Recall New Orleans Crash