ഭക്ഷണത്തിന് ഭൂഗര്‍ഭ തുരങ്കങ്ങള്‍; കരയും കടലും ആകാശവുമടഞ്ഞ് ഗാസ തുറന്ന ജയിലായ കാലം

ഇസ്രയേല്‍ ആക്രമണത്തില്‍ പരിക്കേറ്റ കുട്ടിയെ ഉദ്യോഗസ്ഥന്‍ സുരക്ഷിത സ്ഥാനത്തേക്ക് നീക്കുന്നു| ഫോട്ടോ: എ.എഫ്.പി
ഇസ്രയേല്‍ ആക്രമണത്തില്‍ പരിക്കേറ്റ കുട്ടിയെ ഉദ്യോഗസ്ഥന്‍ സുരക്ഷിത സ്ഥാനത്തേക്ക് നീക്കുന്നു| ഫോട്ടോ: എ.എഫ്.പി

അറബ്-ജൂത യുദ്ധത്തെത്തുടര്‍ന്ന് ഇസ്രയേലായി മാറിയ പ്രദേശങ്ങളില്‍നിന്ന് പലായനം ചെയ്യുകയോ പുറത്താക്കപ്പെടുകയോ ചെയ്തവരുടെ പിന്‍ഗാമികളാണ് ഗാസ മുനമ്പിലെ ഭൂരിപക്ഷം പലസ്തീനികളും. ലോകത്തെ ഏറ്റവും വലിയ തുറന്ന ജയിലെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍ പ്രദേശത്തെ വിശേഷിപ്പിക്കുന്നു. കിഴക്ക് ഇസ്രയേല്‍. പടിഞ്ഞാറ് മെഡിറ്ററേനിയന്‍ കടല്‍. തെക്കുപടിഞ്ഞാറ് ഈജിപ്ത്. പലസ്തീന്‍ രാജ്യത്തിന്റെ ചിതറിക്കിടക്കുന്ന രണ്ടു ഭാഗങ്ങളിലൊന്നായ ഇസ്രയേലിനുള്ളില്‍ ഒരു ദ്വീപുപോലെ അവശേഷിക്കുന്ന ഗാസാ മുനമ്പിന്റെ ഭൂമിശാസ്ത്രമിങ്ങനെയാണ്.

ഗാസയുടെ കടലും കരയും ആകാശവുമെല്ലാം ഇസ്രയേല്‍ പ്രത്യക്ഷമായും പരോക്ഷമായും നിയന്ത്രിച്ചുപോന്നു. ഗാസയില്‍ ആരു വരണം, പോവണം എന്നെല്ലാം ഒരര്‍ഥത്തില്‍ ഇസ്രയേല്‍ തീരുമാനം പോലെയായിരുന്നു. ഗാസക്കാര്‍ക്ക് ഇവിടെനിന്ന് പുറത്തുകടക്കാന്‍ രണ്ടു വഴിയേയുള്ളൂ. ഒന്ന് ഗാസയുടെ വടക്കേയറ്റത്തുള്ള ബെയ്ത് ഹനൂണ്‍ (ഇറെസ്) അതിര്‍ത്തി. ഇസ്രയേലിലേക്ക് കടക്കാന്‍ നിലവിലുള്ള ഒരേയൊരു കവാടമാണിത്. പലസ്തീന്റെ പ്രധാന ടെറിട്ടറിയായ വെസ്റ്റ്ബാങ്കിലേക്ക് കരമാര്‍ഗം പോകാനുള്ള ഒരേയൊരു മാര്‍ഗവും. വടക്കന്‍ ഗാസയില്‍നിന്ന് വെസ്റ്റ്ബാങ്കിലെ ഹീബ്രൂണിലേക്ക് 50 കിലോ മീറ്ററേ ദൂരമുള്ളൂ. പക്ഷേ, ഇസ്രയേലിലൂടെയുള്ള ഈ യാത്ര ഗാസക്കാര്‍ക്ക് അത്രയെളുപ്പമല്ല. ബെയ്ത് ഹനൂണ്‍ അതിര്‍ത്തിയൊഴിച്ച് ബാക്കി ഭാഗങ്ങളിലെല്ലാം ഇസ്രയേല്‍ കോണ്‍ക്രീറ്റ് ഭിത്തിയും ഇരട്ട വയര്‍ ഫെന്‍സിങ്ങും തീര്‍ത്തിട്ടുണ്ട്. അനധികൃതമായി ഇതിന്റെ ഒരു കിലോ മീറ്റര്‍ പരിധിയില്‍ പോലും പ്രവേശിക്കുന്നവരെ ഇസ്രയേല്‍ സൈന്യം വെടിവെച്ചിടും. ഈയൊരു കിലോ മീറ്റര്‍ പ്രദേശം ഗാസയുടെ മണ്ണിലേക്ക് കയറ്റിയെടുത്താണ് ഇസ്രയേല്‍ പ്രതിരോധം തീര്‍ത്തിരിക്കുന്നതെന്നത് മറ്റൊരു കാര്യം. ശക്തമായ കാവലുമുണ്ടിവിടെ.

Content Highlights: Why Gaza is known as the world’s biggest open air prison

Continue reading