വിയറ്റ്നാമിൽ ഇന്ത്യൻ വിനോദസഞ്ചാരികൾ സഞ്ചരിച്ച ബോട്ട് തലകീഴായി മറിഞ്ഞ് അപകടം; 15 പേർ മരിച്ചു

ഹനോയ്: വിയറ്റ്‌നാമിൽ ഇന്ത്യൻ വിനോദസഞ്ചാരികൾ യാത്രചെയ്ത ബോട്ട് തലകീഴായി മറിഞ്ഞ് 15 പേർ മരിച്ചു. വിനോദസഞ്ചാര കേന്ദ്രമായ ഫുക്വോക് ദ്വീപിന് സമീപത്ത് പ്രാദേശിക സമയം 10.30 ഓടെയാണ് സംഭവം.
ബോട്ടിൽ 36 പേരുണ്ടായിരുന്നെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 21 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. പ്രാദേശിക സേനകളുമായി ചേർന്ന് രക്ഷാപ്രവർത്തനം തുടരുകയാണെന്ന് വിയറ്റ്‌നാമിലെ ഇന്ത്യൻ എംബസി അറിയിച്ചു.
ഫു ക്വോക്കിന് സമീപം ഹോൻ മേ ങോയിലാണ് അപകടമുണ്ടായത്. ഓഷ്യൻ പേൾ ഐലൻഡ് കമ്പനി സർവീസ് നടത്തുന്ന സ്പീഡ് ബോട്ടാണ് അപകടത്തിൽപ്പെട്ടത്. 32 ഇന്ത്യൻ യാത്രികരും മൂന്ന് ക്രൂം അംഗങ്ങളും ഒരു അറ്റൻഡന്റുമാണ് ബോട്ടിലുണ്ടായിരുന്നത്. ശക്തമായ തിരയും കാറ്റുമുണ്ടായിരുന്നു, ഇതേ തുടർന്ന് ബോട്ട് തലകീഴായി മറിയുകയായിരുന്നു. രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി കൺട്രോൾ റൂം സജ്ജീകരിച്ചിട്ടുണ്ട്.
കൺട്രോൾ റൂം നമ്പരുകൾ:
- +84 36 281 7930
- +84 91 552 37 14
- +84 33 452 0414
- +84 91 308 9165
Content Highlights: Boat capsized near Phu Quoc Island, Vietnam, Indian nationals reported among the missing, Indian Embassy coordinating with local authorities, Emergency control room established for rescue operations