ജനപ്രതിനിധിസഭയിൽ 258 സീറ്റുകൾ ഉറപ്പിച്ച് ഡെമക്രാറ്റുകൾ; മൂന്ന് പതിറ്റാണ്ടിനിടയിലെ മികച്ച വിജയം

#ന്യൂസ് ഡെസ്ക്
ഡൊണാൾഡ് ട്രംപ് | ചിത്രം: എഎഫ്പി
ഡൊണാൾഡ് ട്രംപ് | ചിത്രം: എഎഫ്പി

വാഷിങ്ടൺ: യു.എസ്. കോൺഗ്രസ് ജനപ്രതിനിധിസഭയിൽ 258 സീറ്റുകൾ ഉറപ്പിച്ച് ഡെമക്രാറ്റുകൾ. മൂന്നുപതിറ്റാണ്ടിനിടെ പാർട്ടി നേടുന്ന ഏറ്റവും മികച്ച വിജയമാണിത്. ജനുവരിയിൽ കോൺഗ്രസിന്റെ നിയന്ത്രണമേറ്റെടുക്കുന്നതോടെ വിപുലമായ നിയമനിർമാണ നടപടികൾക്കും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിനെതിരായ അന്വേഷണങ്ങൾക്കും ഡെമക്രാറ്റുകൾ തുനിയും. ഇതുവരെ 44 സീറ്റുകളാണ് ഡെമക്രാറ്റുകൾ അധികമായി നേടിയത്. ജനപ്രതിനിധിസഭയിലെ നാലു മണ്ഡലങ്ങളിലെക്കൂടി ഫലം പുറത്തുവരാനുണ്ട്.

അതേസമയം 435 അംഗ ജനപ്രതിനിധിസഭയിൽ 173 സീറ്റുകളെങ്കിലും റിപ്പബ്ലിക്കൻ പാർട്ടിക്ക് ഉറപ്പായിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഫലത്തോടെ അമേരിക്കയിൽ ഭരണത്തിന്റെ നിയന്ത്രണം വിഭജിക്കപ്പെടുന്ന സാഹചര്യമാണുണ്ടാകുന്നത്. വൈറ്റ് ഹൗസിൽ ഡൊണാൾഡ് ട്രംപ് തുടരുമ്പോൾ കോൺഗ്രസിന്റെ ഇരുസഭകളുടെയും നിയന്ത്രണം ഡെമക്രാറ്റുകൾക്കായിരിക്കും.

1992-ൽ ബിൽ ക്ലിന്റൺ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ഡെമക്രാറ്റുകൾ നേടിയ 258 സീറ്റുകൾക്കുശേഷമുള്ള ഏറ്റവും വലിയ നേട്ടമാണിത്. 2008-ൽ ബറാക് ഒബാമയുടെ വിജയസമയത്ത് നേടിയ 257 സീറ്റുകളെയും മറികടന്നു. എന്നാൽ ഫ്രാങ്ക്‌ലിൻ ഡി. റൂസ്വെൽറ്റിന്റെ കാലത്ത് പാർട്ടിക്ക് ലഭിച്ച 300-ലധികം സീറ്റുകളെന്ന റെക്കോഡിനേക്കാൾ താഴെയാണ് ഇപ്പോഴത്തെ നേട്ടം.

വിജയത്തിന്റെ പശ്ചാത്തലത്തിൽ അധികാരമേറ്റശേഷമുള്ള ആദ്യ 100 ദിവസത്തെ നിയമനിർമാണ പദ്ധതികൾക്ക് ഡെമോക്രാറ്റുകൾ രൂപംനൽകുകയാണ്. ജീവിതച്ചെലവിലെ വർധന നിയന്ത്രിക്കുക, റിപ്പബ്ലിക്കൻ ഭരണകൂടം നടപ്പാക്കിയ പ്രധാന നയങ്ങൾ തിരുത്തുക എന്നിവയ്ക്കാണ് മുൻഗണന. മെഡിക്കെയ്ഡിനുള്ള റിപ്പബ്ലിക്കൻ വെട്ടിക്കുറയ്ക്കലുകൾ റദ്ദാക്കാനും അഫോർഡബിൾ കെയർ ആക്ട് പ്രകാരമുള്ള നികുതി ഇളവുകൾ പുനഃസ്ഥാപിക്കാനും സഭയിൽ വോട്ടെടുപ്പ് നടത്താനാണ് നീക്കം.

വിജയത്തിന്റെ പശ്ചാത്തലത്തിൽ അധികാരമേറ്റശേഷമുള്ള ആദ്യ 100 ദിവസത്തെ നിയമനിർമാണ പദ്ധതികൾക്ക് ഡെമക്രാറ്റുകൾ രൂപംനൽകുകയാണ്. ജീവിതച്ചെലവിലെ വർധന നിയന്ത്രിക്കുക, റിപ്പബ്ലിക്കൻ ഭരണകൂടം നടപ്പാക്കിയ പ്രധാന നയങ്ങൾ തിരുത്തുക എന്നിവയ്ക്കാണ് മുൻഗണന. മെഡിക്കെയ്ഡിനുള്ള റിപ്പബ്ലിക്കൻ വെട്ടിക്കുറയ്ക്കലുകൾ റദ്ദാക്കാനും അഫോർഡബിൾ കെയർ ആക്ട് പ്രകാരമുള്ള നികുതിയിളവുകൾ പുനഃസ്ഥാപിക്കാനും സഭയിൽ വോട്ടെടുപ്പ് നടത്താനാണ് നീക്കം.