കരിങ്കടലിന് മുകളില്‍ റഷ്യന്‍ യുദ്ധവിമാനം തങ്ങളുടെ ഡ്രോണ്‍ ഇടിച്ചുവീഴത്തിയെന്ന് യുഎസ്;ദൃശ്യം പുറത്ത്

Photo | AP
Photo | AP

ന്യൂയോര്‍ക്ക്: കരിങ്കടലിന് മുകളില്‍ വെച്ച് റഷ്യ തങ്ങളുടെ ഡ്രോണ്‍ വിമാനം തകര്‍ത്തെന്ന് ആരോപിച്ച് യു.എസ് സൈന്യം. റഷ്യന്‍ യുദ്ധവിമാനം യുഎസ് ഡ്രോണിനെ ഇടിച്ച് വീഴ്ത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ യുഎസ് സൈന്യം പുറത്തുവിട്ടു. ഡ്രോണിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചതിനാല്‍ യുക്രൈന് സമീപം ഇറക്കേണ്ടി വന്നതായും യുഎസ് അധികൃതര്‍ അറിയിച്ചു.

റഷ്യയുടെ എസ്.യു.-27 ജെറ്റും യു.എസിന്റെ എം.ക്യൂ.-9 ഡ്രോണുമാണ് തമ്മിലിടിച്ചത്. എന്നാല്‍ റഷ്യ ആരോപണം നിഷേധിച്ചിട്ടുണ്ട്. അമേരിക്ക അവരുടെ താത്പര്യം മുന്‍നിര്‍ത്തിയാണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നതെന്നും റഷ്യ വിശദീകരിച്ചു.

റഷ്യയുടെ പ്രവര്‍ത്തനങ്ങളെ അപകടകരവും അശ്രദ്ധവുമാണെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിന്‍ വ്യക്തമാക്കി. എന്നാല്‍ ഡ്രോണ്‍ തങ്ങളുടെ വിമാനത്തിനെ ലക്ഷ്യം വെച്ചതായാണ് റഷ്യ ആരോപിച്ചിട്ടുള്ളത്. കൂട്ടിയിടിയില്‍ റഷ്യന്‍ വിമാനത്തിനും കേടുപാടുകള്‍ ഉണ്ടായിട്ടുണ്ടാകാമെന്ന് യു.എസ്. പറയുന്നത്. കൂട്ടിമുട്ടല്‍ സ്വാഭാവികമായുണ്ടായതാണോ കരുതിക്കൂട്ടിയുള്ള റഷ്യയുടെ പ്രവര്‍ത്തനമാണോ എന്ന് വ്യക്തമല്ല.
 

Content Highlights: us army releases footage of russian jet attacking its surveillance drone