യുഎസിലെ ലൂയിസ്‌വില്ലെ വിമാനത്താവളത്തിന് സമീപം കാര്‍ഗോ വിമാനം തകര്‍ന്നുവീണ് 7 മരണം; 11 പേര്‍ക്ക് പരിക്ക് | Video

ലൂയിസ്‌വില്ലെ (കെന്റക്കി): കെന്റക്കിയിലെ ലൂയിസ്‌വില്ലെ വിമാനത്താവളത്തില്‍ ടേക്ക് ഓഫിനു തൊട്ടുപിന്നാലെ കാര്‍ഗോ വിമാനം തകര്‍ന്നുവീണ് ഏഴു മരണം. ടേക്ക് ഓഫിനായി വിമാനം ഉയര്‍ന്നതിനു പിന്നാലെ തീപിടിച്ച് കത്തിയമരുകയായിരുന്നുവെന്നാണ് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. 11 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മരിച്ചവരില്‍ മൂന്നു പേര്‍ വിമാനത്തിലുണ്ടായിരുന്ന ജീവനക്കാരാണെന്നാണ് റിപ്പോര്‍ട്ട്.
🚨🇺🇸 | ATENCIÓN/BREAKING: UPS Cargo plane crashes shortly after takeoff in Louisville, Kentucky.
No information on deaths. pic.twitter.com/P5dGa6Ljwv— Sociedad (@sociedadmedia) November 4, 2025
ലൂയിസ്‌വില്ലെ മുഹമ്മദ് അലി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഹോണോലുലുവിലേക്ക് പുറപ്പെട്ട വിമാനമാണ് വൈകുന്നേരം 5:15-ഓടെ കത്തിയമര്‍ന്നതെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ പറഞ്ഞു. അപകടത്തിനു പിന്നാലെ വിമാനത്താവളം അടച്ചുപൂട്ടി.
🚨BREAKING: Aerial footage reveals massive fire and widespread destruction after a UPS cargo plane crashes in Louisville, Kentucky.
PRAY
pic.twitter.com/6JXtToic7C— Jack (@jackunheard) November 4, 2025
വിമാനത്താവളത്തിന് വടക്കുള്ള ഒഹായോ നദി വരെയുള്ള എല്ലാ പ്രദേശങ്ങളിലേക്കും ഷെല്‍ട്ടര്‍-ഇന്‍-പ്ലേസ് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ടെന്ന് ലൂയിസ്വില്ലെ മെട്രോ എമര്‍ജന്‍സി സര്‍വീസസ് പറഞ്ഞു. യുപിഎസ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള മക്ഡൊണല്‍ ഡഗ്ലസ് എംഡി-11 വിമാനമാണ് കത്തിയതെന്നാണ് റിപ്പോര്‍ട്ട്. വിമാനത്തില്‍ വലിയ അളവില്‍ ജെറ്റ് ഇന്ധനം ഉണ്ടായിരുന്നതാണ് തീപിടുത്തത്തിന് കാരണമെന്ന് ലൂയിസ്‌വില്ലെ മേയര്‍ ക്രെയ്ഗ് ഗ്രീന്‍ബെര്‍ഗ് പറഞ്ഞു.
UPS cargo plane crashes in Louisville, Kentucky. pic.twitter.com/zxNqNyfpKZ
— Trumpusa1 (@Trumpusa1A1) November 5, 2025
Content Highlights: A UPS cargo plane caught fire and crashed near Louisville International Airport in Kentucky shortly after takeoff. Rescue operations are underway.