‘വിവേകത്തോടെ പെരുമാറൂ, അയൽക്കാരുമായല്ല യുദ്ധം’; ആക്രമിച്ചാൽ ഇറാനെ ഒറ്റപ്പെടുത്തുമെന്ന് യുഎഇ

#ന്യൂസ് ഡെസ്ക്
അന്‍വര്‍ ഗര്‍ഗാഷ് | Photo: X/ Anwar Gargash
അന്‍വര്‍ ഗര്‍ഗാഷ് | Photo: X/ Anwar Gargash

ദുബായ്: ഇറാനെതിരേ രൂക്ഷ വിമർശനവുമായി യുഎഇ. യുദ്ധം അയൽക്കാരോടല്ലെന്നും വിവേകത്തോടെ പെരുമാറണമെന്നും യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ഉപദേഷ്ടാവ് അൻവർ ഗർഗാഷ് പറഞ്ഞു.

'ഗൾഫ് രാജ്യങ്ങളെ ആക്രമിച്ചാൽ നിങ്ങളെ ഒറ്റപ്പെടുത്തും. നിങ്ങളുടെ കണക്കു കൂട്ടലുകൾ തെറ്റുകയാണ്. വിവേകത്തോടെ സാഹചര്യം കൈകാര്യംചെയ്യൂ. അയൽക്കാരുമായല്ല നിങ്ങളുടെ യുദ്ധം. അയൽക്കാരോട് ഉത്തരവാദിത്വത്തോടെ പെരുമാറണം', അൻവർ ഗർഗാഷ് പറഞ്ഞു.

ഇസ്രയേൽ -യുഎസ് സംയുക്താക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിന് പിന്നാലെ ഗൾഫ് രാജ്യങ്ങളിലെ യുഎസ് വ്യോമതാവളങ്ങളെ ഇറാൻ ലക്ഷ്യം വെച്ചിരുന്നു. വിവിധയിടങ്ങളിൽ വ്യാപക ആക്രമണവും ഇറാൻ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ്  വിമർശനവുമായി യുഎഇ രംഗത്തെത്തിയത്.

Content Highlights: UAE delivers a strong criticism against Iran's recent actions., Presidential advisor Anwar Gargash warns Iran to act with wisdom., The statement emphasizes that Iran's conflict is not with its Gulf neighbors., This follows Iran's retaliatory attacks on US airbases in the Gulf region.