‘ഇറാൻ ഉപരോധത്തിന് തടസ്സംനിന്നാൽ ഒമാനെ ബോംബിട്ട് തകർക്കും’; കടുത്ത ഭീഷണിയുമായി ട്രംപ്

#ന്യൂസ് ഡെസ്ക്
ഡൊണാൾഡ് ട്രംപ് | Photo: AFP
ഡൊണാൾഡ് ട്രംപ് | Photo: AFP

വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിൽ ഇറാൻ കപ്പലുകൾക്ക് മേൽ അമേരിക്ക ഏർപ്പെടുത്തിയ ഉപരോധത്തിന് തടസ്സംനിന്നാൽ ഒമാനെ ബോംബിട്ട് തകർക്കുമെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഫോക്സ് ന്യൂസിന് നൽകിയ ഫോൺ അഭിമുഖത്തിനിടെയായിരുന്നു ട്രംപിന്റെ ഈ വിവാദ പരാമർശം.

‘ഒമാൻ തടസ്സം നിൽക്കുകയാണെങ്കിൽ അവരെ ഞങ്ങൾ ബോംബിട്ട് തകർക്കും’, ട്രംപ് പറഞ്ഞു. നിലവിലെ ഉപരോധം ഇറാനെ വലിയ സമ്മർദ്ദത്തിലാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രശ്നപരിഹാരത്തിനായി പ്രത്യേക സമയപരിധി നിശ്ചയിച്ചിട്ടില്ലെന്നും തനിക്ക് ഇക്കാര്യത്തിൽ ഒട്ടും തിടുക്കമില്ലെന്നും ട്രംപ് വ്യക്തമാക്കി.

ഇറാനുമായുള്ള യുദ്ധം ആറുമാസത്തോളമായി നീളുകയാണെങ്കിലും ഇതുവരെ ഒത്തുതീർപ്പിലെത്താൻ സാധിച്ചിട്ടില്ല. സമാധാനം പുനഃസ്ഥാപിക്കാൻ ലക്ഷ്യമിട്ട് അമേരിക്കയും ഇറാനും തമ്മിൽ നടത്തിവന്ന ചർച്ചകൾ നിലവിൽ തടസ്സപ്പെട്ട നിലയിലാണ്. ഹോർമുസ് കടലിടുക്കിൽ ഇടയ്ക്കിടെയുണ്ടാകുന്ന ഏറ്റുമുട്ടലുകൾ എണ്ണ ഉൾപ്പെടെയുള്ള അവശ്യ ചരക്കുകളുടെ നീക്കത്തെയും സാരമായി ബാധിച്ചിട്ടുണ്ട്.