ലിബിയയില്‍ തട്ടിക്കൊണ്ടുപോയ ഏഴ് ഇന്ത്യക്കാരെ മോചിപ്പിച്ചു

ട്യൂണിസ്: ലിബിയയില്‍ തട്ടിക്കൊണ്ടുപോയ ഏഴ് ഇന്ത്യക്കാരെ മോചിപ്പിച്ചതായി ട്യുണീഷ്യയിലുളള ഇന്ത്യന്‍ അംബാസിഡര്‍ അറിയിച്ചു. ആന്ധ്രപ്രദേശ്, ബിഹാര്‍, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, എന്നീ സംസ്ഥാനങ്ങളില്‍ നിന്നുളള ഏഴ് ഇന്ത്യക്കാരെയാണ് ലിബിയയിലെ അഷ്വെരിഫില്‍നിന്ന് സെപ്റ്റംബര്‍ 14-ന് തട്ടിക്കൊണ്ടുപോയത്. ടുണീഷ്യയിലെ ഇന്ത്യന്‍ നയതന്ത്രപ്രതിനിധി ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു.
ഇന്ത്യക്ക് ലിബിയയില്‍ എംബസിയില്ല. ടുണീഷ്യയിലുളള ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരാണ് ലിബിയയിലെ ഇന്ത്യക്കാരുടെ ക്ഷേമം നോക്കുന്നത്. കഴിഞ്ഞമാസം ലിബിയയില്‍ ഏഴ് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയതായും അവരെ മോചിപ്പിക്കുന്നതിനുളള നടപടികള്‍ പുരോഗമിക്കുന്നതായും വ്യാഴാഴ്ച ഇന്ത്യ സ്ഥിരീകരിച്ചിരുന്നു.
സുരക്ഷാകാരണങ്ങളാല്‍ 2015 സെപ്റ്റംബറില്‍ ഇന്ത്യന്‍ പൗരന്മാര്‍ ലിബിയയില്‍ പോകുന്നത് ഒഴിവാക്കുന്നതിനായി ഒരു നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. പിന്നീട് മേയ് 2016-ല്‍ സമ്പൂര്‍ണ യാത്രാനിരോധനം ഏര്‍പ്പെടുത്തി. യാത്രാനിരോധനം ഇപ്പോഴും പ്രാബല്യത്തിലുണ്ട്.
Content Highlights: Seven Indians kidnapped in Libya released
Content Highlights: