ഏകാധിപതിയായ പിതാവിന്റെ ക്രൂരനായ മകൻ; ആരാണ് സെയ്ഫ് അൽ-ഇസ്ലാം ഗദ്ദാഫി?

#ന്യൂസ് ഡസ്ക്
സെയ്ഫ് അൽ-ഇസ്ലാം ഗദ്ദാഫി‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌ 2011 ൽ  ട്രിപ്പോളിയിലെ തന്റെ പിതാവിന്റെ റെസിഡൻഷ്യൽ കോംപ്ലക്സിൽ| Photo: AFP
സെയ്ഫ് അൽ-ഇസ്ലാം ഗദ്ദാഫി‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌ 2011 ൽ ട്രിപ്പോളിയിലെ തന്റെ പിതാവിന്റെ റെസിഡൻഷ്യൽ കോംപ്ലക്സിൽ| Photo: AFP

ട്രിപ്പോളി: ലിബിയയുടെ മുൻ നേതാവ് മുഅമ്മർ ഗദ്ദാഫിയുടെ മകൻ സെയ്ഫ് അൽ-ഇസ്ലാം ഗദ്ദാഫി, നാലംഗ സംഘത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട വിവരം മണിക്കൂറുകൾക്ക് മുൻപാണ് പുറത്തുവന്നത്. തലസ്ഥാനമായ ട്രിപ്പോളിയുടെ തെക്ക്-പടിഞ്ഞാറ് ഭാഗത്തുള്ള 136 കിലോമീറ്റർ (85 മൈൽ) അകലെയുള്ള സിന്റാൻ പട്ടണത്തിലാണ് 53 വയസ്സുള്ള സെയ്ഫ് അൽ-ഇസ്ലാം ഗദ്ദാഫി കൊല്ലപ്പെട്ടത്. 2020-2021 കാലഘട്ടത്തിൽ സെയ്ഫ് ഗദ്ദാഫിയുടെ രാഷ്ട്രീയ ഉപദേഷ്ടാക്കളിൽ ഒരാളുമായ അബ്ദുല്ല ഒത്മാൻ ഫെയ്​സ്ബുക്ക് പോസ്റ്റിലൂടൊണ് മരണം സ്ഥിരീകരിച്ചത്.

ചൊവ്വാഴ്ച വൈകീട്ടോടെ അക്രമികൾ ഗദ്ദാഫിയുടെ വീട്ടിലെ സുരക്ഷാ ക്യാമറകൾ പ്രവർത്തനരഹിതമാക്കി അദ്ദേഹത്തെ വെടിവെച്ച് കൊല്ലുകയായിരുന്നു.

ഗദ്ദാഫിയുടെ അനന്തരാവകാശി എന്ന നിലയിൽ  ഒരു ദശാബ്ദക്കാലം തടവിലും പിന്നീട് അജ്ഞാതവാസത്തിലും കഴിഞ്ഞ വ്യക്തിയാണ് സെയ്ഫ് അൽ-ഇസ്ലാം ഗദ്ദാഫി. അതിനുശേഷം ലിബിയയിൽ ഒരു പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുകയും ചെയ്തു. ലിബിയയിൽ ഔദ്യോഗിക പദവികളൊന്നും വഹിച്ചിരുന്നില്ലെങ്കിലും എണ്ണസമ്പന്നമായ വടക്കൻ ആഫ്രിക്കൻ രാജ്യത്തിലെ ഏറ്റവും ശക്തനായ വ്യക്തി എന്ന നിലയിലാണ് സെയ്ഫ് അൽ-ഇസ്ലാം ഗദ്ദാഫി അറിയപ്പെട്ടിരുന്നത്.

1972ൽ ജനിച്ച സെയ്ഫ്, 2000 മുതൽ ഗദ്ദാഫി ഭരണകൂടത്തിന്റെ തകർച്ച വരെ ലിബിയയും പാശ്ചാത്യ രാജ്യങ്ങളുമായുള്ള ബന്ധത്തിൽ നിർണായക പങ്ക് വഹിച്ചിരുന്നു. ഭരണഘടനാപരവും മനുഷ്യാവകാശങ്ങളെ മാനിക്കുന്നതുമായ ഒരു ഭരണത്തിനായി വാദിച്ചു. ലണ്ടൻ സ്‌കൂൾ ഓഫ് എക്കണോമിക്‌സിൽ നിന്നുള്ള ബിരുദധാരിയായതിനാൽ നിരവധി പാശ്ചാത്യ സർക്കാരുകൾ ലിബിയയുടെ സൗഹൃദ മുഖമായി കണ്ടിരുന്നു.

എന്നാൽ 2011-ൽ ഗദ്ദാഫിയുടെ ദീർഘകാല ഭരണത്തിനെതിരെ രാജ്യത്ത് ഒരു കലാപം പൊട്ടിപ്പുറപ്പെട്ടപ്പോൾ, സെയ്ഫ് അൽ-ഇസ്ലാം ഗദ്ദാഫി ഏകാധിപതിയുടെ വേഷത്തിലേക്ക് മാറി. കലാപം അടിച്ചമർത്തുകയും വിമതരെ വകവരുത്തുകയും ചെയ്തു.

'ഞങ്ങൾ ഇവിടെ ലിബിയയിൽ പോരാടും, ഞങ്ങൾ ഇവിടെ ലിബിയയിൽ മരിക്കും.' എന്നതായിരുന്നു സെയ്ഫ് അൽ-ഇസ്ലാം ഗദ്ദാഫി മുദ്രാവാക്യം.

എന്നാൽ തലസ്ഥാനമായ ട്രിപ്പോളി വിമതർ പിടിച്ചടക്കിയതിന് ശേഷം, സെയ്ഫ് അൽ-ഇസ്ലാം ബെദുയിൻ ഗദ്ദാഫി അയൽരാജ്യമായ നൈജറിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ചു. അബുബക്കർ സദിക് ബ്രിഗേഡ് എന്ന സൈനിക വിഭാഗം മരുഭൂമിയിലെ റോഡിൽ നിന്ന് പിടികൂടി, പിതാവ് കൊല്ലപ്പെട്ട് ഏകദേശം ഒരു മാസത്തിനുശേഷം വടക്കുപടിഞ്ഞാറൻ ലിബിയയിലെ സിന്റാനിലേക്ക് കൊണ്ടുപോയി. പിന്നീട് ആറ് വർഷം സിന്റാനിൽ തടവിലായിരുന്നു. 2015 ൽ, ലിബിയൻ കോടതി വധശിക്ഷ വിധിച്ചു. 2011-ൽ പ്രതിപക്ഷ പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നതിൽ പങ്കുണ്ടെന്ന് ആരോപിച്ച്, അന്താരാഷ്ട്ര ക്രിമിനൽ കോടതിയും കേസെടുത്തിരുന്നു.

2017-ൽ ആംനെസ്റ്റി നിയമപ്രകാരം സൈനിക വിഭാഗം അദ്ദേഹത്തെ വിട്ടയച്ചു. വധഭീഷണി ഒഴിവാക്കാൻ സിന്റാനിൽ വർഷങ്ങളോളം ഒളിവിൽ കഴിഞ്ഞു. 2021-ലാണ് പിന്നീട് ജനങ്ങൾക്ക് മുന്നിലെത്തുന്നത്. പരമ്പരാഗത ലിബിയൻ വസ്ത്രധാരണത്തിലും തലപ്പാവും ധരിച്ച്, പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുകയായിരുന്നു ലക്ഷ്യം.

2021-ന്റെ അവസാനത്തോടെ തിരഞ്ഞെടുപ്പ് പ്രക്രിയ യാതൊരു യഥാർത്ഥ ധാരണയുമില്ലാതെ മുന്നോട്ട് പോയപ്പോൾ, സെയ്ഫ് അൽ-ഇസ്ലാം ഗദ്ദാഫിയുടെ സ്ഥാനാർത്ഥിത്വം പ്രധാന തർക്കവിഷയങ്ങളിലൊന്നായി മാറി. 2015-ലെ വധശിക്ഷാ വിധി കാരണം അയോഗ്യനായി, എന്നാൽ വിധിക്ക് അപ്പീലുമായി പോയത് പരാജയമായി. അതേസമയം തുടർച്ചയായുള്ള തർക്കങ്ങൾ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ തകർച്ചയ്ക്കും ലിബിയയുടെ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്നതിനും കാരണമായി.

Content Highlights: Reports confirm the death of Saif al-Islam Gaddafi, son of Libya`s former dictator Muammar Gaddafi, in an attack in Zentan. Explore his life and controversial legacy.