റഷ്യയിൽ കാർബോംബ് സ്‌ഫോടനത്തിൽ ലഫ്. ജനറൽ കൊല്ലപ്പെട്ടു; ആക്രമണത്തിന് പിന്നിൽ യുക്രൈൻ സേന?

#ന്യൂസ് ഡെസ്‌ക്
Photo: AFP
Photo: AFP

മോസ്‌കോ: റഷ്യയിൽ കാർ ബോംബ് സ്‌ഫോടനത്തിൽ മുതിർന്ന സൈനിക ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. ജനറൽ സ്റ്റാഫിലെ പരിശീലനവിഭാഗം മേധാവിയായ ലഫ്. ജനറലായ ഫനിൽ സർവറോവ് ആണ് കാറിൽ ഘടിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ടത്. സംഭവത്തിൽ റഷ്യ അന്വേഷണം ആരംഭിച്ചു.

തിങ്കളാഴ്ച തെക്കൻ മോസ്‌കോയിൽവെച്ചാണ് സ്‌ഫോടനമുണ്ടായത്. സർവറോവിന്റെ കാറിനടിയിൽ ഘടിപ്പിച്ച സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ. ആക്രമണത്തിന് പിന്നിൽ യുക്രൈൻ സേനയുമായുള്ള ബന്ധവും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.

യുക്രൈൻ യുദ്ധം ആരംഭിച്ചതിന് ശേഷം റഷ്യൻ സൈനിക ഉദ്യോഗസ്ഥർക്ക് നേരേ പലതവണ ആക്രമണങ്ങളുണ്ടായിരുന്നു. ഇക്കഴിഞ്ഞ ഏപ്രിലിൽ റഷ്യൻ ജനറൽ സ്റ്റാഫിലെ ജനറൽ യാറോസ്ലോവ് മോസ്‌കാലികും സമാനമായരീതിയിൽ കാർ ബോംബ് സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടിരുന്നു. 2024 ഡിസംബറിൽ ഇലക്ട്രിക് സ്‌കൂട്ടർ പൊട്ടിത്തെറിച്ച് റഷ്യൻ റേഡിയോളജിക്കൽ ഡിഫൻസ് ഫോഴ്‌സ് മേഘാവി ഇഗോർ കിറിലോവും കൊല്ലപ്പെട്ടു. ഇതിനെല്ലാം പിന്നിൽ യുക്രൈൻ ആണെന്നാണ് റഷ്യയുടെ ആരോപണം.

Content Highlights: Senior Russian military official, Lt. Gen. Fanil Sharov, killed in a car bomb explosion in Moscow. Investigation underway, Ukraine`s potential involvement is being examined. Stay updated.