ബ്രിട്ടനില്‍ ഇന്ത്യന്‍ വംശജനായ ഋഷി സുനാക് മുന്നേറ്റം തുടരുന്നു, മൂന്നാം റൗണ്ടില്‍ പിന്തുണ കൂടി

റിഷി സുനാക് | Photo: AP
റിഷി സുനാക് | Photo: AP

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള വോട്ടെടുപ്പില്‍ മുന്നേറ്റവുമായി ഇന്ത്യന്‍ വംശജനായ ഋഷി സുനാക്. ഒടുവില്‍ നടന്ന മൂന്നാം ഘട്ട വോട്ടെടുപ്പില്‍ 115 വോട്ടുകളാണ് ഋഷി സുനാകിന് ലഭിച്ചത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗവും മുന്‍ ധനമന്ത്രിയുമാണ് ഋഷി സുനാക്. 

ഓരോ റൗണ്ടിലും സ്ഥാനാര്‍ഥികള്‍ക്കുള്ള വോട്ട് പിന്തുണ മാറിമറിയുകയാണ്. കഴിഞ്ഞ തവണത്തേക്കാള്‍ 14 അധിക വോട്ടുകളാണ് ഋഷി സുനാക് ഈ റൗണ്ടില്‍ നേടിയത്. 

 82 വോട്ടുകളുമായി മുന്‍ വാണിജ്യമന്ത്രിയായ പെന്നി മോര്‍ഡന്റ് ആണ് രണ്ടാം സ്ഥാനത്തുള്ളത്. മുന്‍ വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ്സ് ആണ് 71 വോട്ടുകളമായി മൂന്നാം സ്ഥാനത്തും 58 വോട്ടുകളുമായി കെമി ബാഡെനോച്ച് നാലാം സ്ഥാനത്തുമാണുള്ളത്. വോട്ട് നില കുറഞ്ഞതിന് പിന്നാലെ ടോം ടുഗെന്‍ദത് മത്സരത്തില്‍ നിന്ന് പുറത്തായി. 

ഋഷി സുനാക്, ഇന്ത്യന്‍ വംശജ സുവെല്ല ബ്രേവര്‍മാന്‍, ഇറാഖി വംശജന്‍ നധീം സഹാവി എന്നിവരുള്‍പ്പെടെ 11 സ്ഥാനാര്‍ഥികളായിരുന്നു മത്സര രംഗത്തുണ്ടായിരുന്നത്. 

Content Highlights: Rishi Sunak tops new UK PM vote as only 4 remain in race