ചിന്മയ് കൃഷ്ണദാസിന് പിന്നാലെ ബംഗ്ലാദേശില്‍ മറ്റൊരു ഹിന്ദുപുരോഹിതന്‍ കൂടി അറസ്റ്റില്‍- റിപ്പോര്‍ട്ട്

അറസ്റ്റിലായ പുരോഹിതന്‍ ശ്യാംദാസ് പ്രഭു | Photo: X.com/@RadharamnDas
അറസ്റ്റിലായ പുരോഹിതന്‍ ശ്യാംദാസ് പ്രഭു | Photo: X.com/@RadharamnDas

ധാക്ക: ചിന്മയ് കൃഷ്ണദാസിന്റെ അറസ്റ്റിന് പിന്നാലെ ബംഗ്ലാദേശില്‍ മറ്റൊരു ഹിന്ദുപുരോഹിതനെ കൂടി പോലീസ് അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. ശനിയാഴ്ച ചറ്റോഗ്രാമില്‍ വെച്ചാണ് ശ്യാംദാസ് പ്രഭു എന്ന പുരോഹിതനെ അറസ്റ്റ് ചെയ്തത്. 

വാറന്റോ മുന്നറിയിപ്പുകളോ ഇല്ലാതെയാണ് ശ്യാംദാസ് പ്രഭുവിനെ അറസ്റ്റ് ചെയ്തതെന്നാണ് വിവരം.മറ്റൊരു പുരോഹിതനേക്കൂടി അറസ്റ്റ് ചെയ്ത വിവരം ഇസ്‌കോണിന്റെ ഉപാധ്യക്ഷന്‍ എക്സിലൂടെ വെള്ളിയാഴ്ച പുറത്തുവിട്ടിരുന്നു. ശ്യാംദാസ് പ്രഭുവിന്റെ ചിത്രമുള്‍പ്പെടെയാണ് പോസ്റ്റ്.

രാജ്യദ്രോഹക്കുറ്റം ആരോപിച്ചാണ് ഇസ്‌കോണ്‍ മുന്‍ അംഗം കൂടിയായ ഹിന്ദുപുരോഹിതന്‍ ചിന്മയ് കൃഷ്ണദാസിനെ അറസ്റ്റ് ചെയ്തത്. പിന്നാലെ രാജ്യത്ത് വ്യാപക പ്രതിഷേധം അരങ്ങേറുകയും തുടര്‍ന്ന് ബംഗ്ലാദേശിലെ ഹിന്ദുക്കളുടെ സുരക്ഷയെ കുറിച്ച് ഇന്ത്യ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. 


 


 

Content Highlights: Priest arrested in Bagladesh