മാർപാപ്പയ്ക്ക് ശ്വാസകോശ അർബുദം സ്ഥിരീകരിച്ചതായി വത്തിക്കാൻ

വത്തിക്കാൻ സിറ്റി: ലിയോ പതിന്നാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ അർബുദം സ്ഥിരീകരിച്ചതായി വത്തിക്കാൻ അറിയിച്ചു. വാർത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അദ്ദേഹത്തിന്റെ വലതു ശ്വാസകോശത്തിന്റെ താഴത്തെ ഭാഗം നീക്കം ചെയ്തിട്ടുണ്ടെന്നും പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
മാർപാപ്പയുടെ ശസ്ത്രക്രിയ വിജയകരമെന്ന് വത്തിക്കാൻ അറിയിച്ചു. ശ്വാസകോശത്തിൽ കണ്ടെത്തിയ മുഴ ശസ്ത്രക്രിയയിലൂടെ വിജയകരമായി നീക്കി. ചൊവ്വാഴ്ച റോമിലെ ജെമെല്ലി ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയക്കുശേഷം മാർപാപ്പയെ മുറിയിലേക്ക് മാറ്റിയതായും വത്തിക്കാൻ വക്താവ് അറിയിച്ചു.
Content Highlights: Vatican announces Pope Leo XIV has been diagnosed with lung cancer., Surgeons removed the lower lobe of his right lung during the operation