പാക് സെെനിക വാഹന വ്യൂഹത്തിനു നേരെ ചാവേർ ആക്രമണം; 13 സെെനികർ കൊല്ലപ്പെട്ടു, നിരവധിപേർക്ക് പരിക്ക്

ഇസ്ലാമാബാദ്: പാകിസ്താനില്‍ സൈനിക വാഹന വ്യൂഹത്തിനുനേരെയുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 13 സൈനികര്‍ കൊല്ലപ്പെട്ടു. മുപ്പതോളം പേർക്ക് പരിക്കേറ്റു. സൈനിക വാഹനത്തിലേക്ക് സ്‌ഫോടകവസ്തുക്കള്‍ നിറച്ച വാഹനം ഇടിച്ചുകയറ്റുകയായിരുന്നു.
വടക്കുപടിഞ്ഞാറന്‍ പാകിസ്താനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലെ വടക്കന്‍ വസീറിസ്താന്‍ ജില്ലയില്‍ ശനിയാഴ്ചയാണ് സംഭവം. പരിക്കേറ്റവരില്‍ സൈനികരും സാധാരണക്കാരും ഉള്‍പ്പെടുന്നു.
ഒരു ചാവേര്‍ ബോംബര്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ച വാഹനം സൈനിക വാഹനവ്യൂഹത്തിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നെന്ന് വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്യുന്നു. സ്‌ഫോടനത്തില്‍ 13 സൈനികര്‍ കൊല്ലപ്പെട്ടു. 10 സൈനികര്‍ക്കും 19 സാധാരണക്കാര്‍ക്കും പരിക്കേറ്റതായും ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപ്പോർട്ട് പറയുന്നു.
Content Highlights: Pakistan Suicide Bombing Kills 13 Soldiers in North Waziristan