'തുണ്ട്' മാത്രമല്ല, പോൺഹബ്ബിൽ ജ്യോമട്രിയും ട്രിഗ്ണോമെട്രിയും; കോടികൾ സമ്പാദിച്ച് അധ്യാപകൻ

തായ്പെയ്: അശ്ലീല വെബ്സൈറ്റായ പോൺ ഹബ്ബ് വഴി കണക്ക് പഠിപ്പിച്ച് കോടികൾ നേടുകയാണ് തായ്വാനിലെ 34 കാരനായ ചാങ്ഷു എന്ന കണക്ക് അധ്യാപകൻ. changhsumath666 എന്ന വേരിഫൈഡ് അക്കൗണ്ടിൽ കൂടിയാണ് അദ്ദേഹം വെബ്സൈറ്റിൽ വീഡിയോകൾ അപ്ലോഡ് ചെയ്യുന്നത്. 1.7 മില്യണിലധികം കാഴ്ചക്കാരാണ് നിലവിൽ അദ്ദേഹത്തിനുള്ളത്.
അശ്ലീല വൈബ്സൈറ്റുകളിൽ കൂടി കണക്ക് പഠിപ്പിക്കുന്നവർ ആരുമുണ്ടാവില്ല. എന്നാൽ നിരവധി പേരാണ് വീഡിയോകൾ കാണാൻ എത്തുന്നത്. അത് കൊണ്ട് തന്നെ എന്റെ വീഡിയോകൾ ഇത്തരത്തിൽ അശ്ലീല സൈറ്റുകളിൽ അപ്ലോഡ് ചെയ്താൽ കൂടുതൽ ആളുകളിലേക്ക് എത്തുമെന്ന് കരുതി. അത് കൊണ്ടാണ് ഇത്തരത്തി ഒരു വഴി സ്വീകരിച്ചതെന്ന് ചാങ്ഷു മെൽ മാഗസിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.
പോൺ ഹബ്ബിന് പുറമെ മറ്റു അശ്ലീല വൈബ്സൈറ്റുകളിൽ കൂടി ഇത്തരത്തിലുള്ള വീഡിയോകൾ അപ്ലോഡ് ചെയ്യാൻ ഒരുങ്ങുകയാണ് ചാങ്ഷു. എന്നാൽ മറ്റു തരത്തിലുള്ള ഉള്ളടങ്ങൾ പോൺ ഹബ്ബ് അല്ലാത്ത അശ്ലീല സൈറ്റുകൾ അനുമതി നൽകാറില്ല.
ഇത്തരത്തിൽ വീഡിയോകൾ അപ്ലോഡ് ചെയ്ത് അദ്ദേഹം വർഷത്തിൽ 250,000 ഡോളറിലേറെയാണ് (ഏകദേശം 1,87,63,625 രൂപ) സമ്പാദിക്കുന്നത്.
അശ്ലീല സൈറ്റിൽ കണക്ക് പഠിപ്പിക്കുക എന്നത് ഇഷ്ടമുള്ള കാര്യമല്ല. പക്ഷേ, ലോകത്തിന് മുമ്പിൽ എനിക്ക് അറിയിക്കണം, ഞാൻ തായ്വാനിൽ നിന്നുള്ള കണക്ക് അധ്യാപകനാണെന്നും എനിക്ക് നന്നായി ഗണിതശാസ്ത്രം വഴങ്ങുമെന്നും. ചാങ്ഷു പറയുന്നു.
ചാങ്ഷു യൂട്യൂബിലും ഇൻസ്റ്റഗ്രാമിലും ഇത്തരത്തിൽ കണക്ക് വീഡിയോകൾ അപ്ലോഡ് ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ എല്ലാവർക്കും അദ്ദേഹത്തിന്റെ വീഡിയോ തിരഞ്ഞ് അശ്ലീല സൈറ്റുകളിലേക്ക് പോകേണ്ടതില്ല.
Content highlights: On Pornhub, Math Teacher Makes His Mark Teaching Calculus
Content Highlights: