‘ധീരരായ ഇറാൻ ജനതയ്ക്ക്’, മരണത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്കിടെ നെതന്യാഹുവിന്‍റെ വീഡിയോസന്ദേശം

ടെൽഅവീവ്: ഇറാനെതിരെയുള്ള യുദ്ധത്തിനിടയിലും ഇറാൻ ജനതയ്ക്ക് പുതുവത്സരാശംസ നേർന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇറാനിയൻ പുതുവർഷമായ നൗറൂസ് പ്രമാണിച്ചാണ് തിങ്കളാഴ്ച നെതന്യാഹു ഇറാൻ ജനതയ്ക്ക് വീഡിയോയിലൂടെ ആശംസയറിയിച്ചത്.
Prime Minister Netanyahu:
To the brave people of Iran, I wish you, as I do every year a happy holiday season, beginning with the Festival of Lights.
It signifies the age old belief of the Iranian people that light will triumph over darkness, that good will triumph over evil. pic.twitter.com/PoY2Mhlg6p— Prime Minister of Israel (@IsraeliPM) March 16, 2026
"ധീരരായ ഇറാനിയൻ ജനതയ്ക്ക്, ഞാൻ എല്ലാ കൊല്ലവും പറയുന്നതുപോലെ, പ്രകാശത്തിന്റെ ഉത്സവത്തോടുകൂടിയ ഈ ആഘോഷകാലം നിങ്ങൾക്ക് സന്തോഷകരമാകട്ടെ," നെതന്യാഹു പറഞ്ഞു. ബുധനാഴ്ച ആഘോഷിക്കപ്പെടുന്ന പുരാതന ഇറാനിയൻ ഉത്സവമായ ചാഹർഷാൻബെ സൂറിയെയാണ് അദ്ദേഹം പരാമർശിച്ചത്. “ഇരുട്ടിന്മേൽ പ്രകാശത്തിന്റെ വിജയം, തിന്മയുടെമേൽ നന്മയുടെ വിജയം എന്ന ഇറാനിയൻ ജനതയുടെ പുരാതന വിശ്വാസത്തെ ഇത് സൂചിപ്പിക്കുന്നു," ഫാർസിയിൽ ഉപശീർഷകങ്ങളോടെ അദ്ദേഹം ഇംഗ്ലീഷിൽ പറഞ്ഞു,
"ഈ വർഷം ഈ അവധിക്കാലത്തിന് പ്രത്യേക അർഥമുണ്ട്... ഞാൻ ഈ അവസരം പ്രയോജനപ്പെടുത്തി നിങ്ങൾക്ക് സന്തോഷകരമായ നൗറൂസ് ആശംസിക്കുന്നു - സ്വാതന്ത്ര്യത്തിന്റെ ഒരു വർഷം. നിങ്ങൾക്കെല്ലാവർക്കും പ്രതീക്ഷയുടെ ഒരു പുതിയ തുടക്കം," വെള്ളിയാഴ്ച ആഘോഷിക്കപ്പെടുന്ന ഈ ആഘോഷത്തെക്കുറിച്ച് അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: Netanyahu issued a video message for the Iranian New Year (Nowruz)., The message emphasized the triumph of light over darkness and good over evil., He specifically wished the Iranian people a year of freedom., The gesture aims to differentiate between the Iranian regime and its people.