ഫ്‌ളൈദുബായ് സംഭവം, കടുത്ത വിദ്വേഷം, പിന്നിൽ ഇറാനാണോയെന്ന് പറയാൻ സമയമായിട്ടില്ലെന്ന് നെതന്യാഹു

ടെൽ അവീവ്: ദുബായിൽനിന്ന് ടെൽ അവീവിലേക്ക് വരികയായിരുന്ന ഫ്‌ളൈ ദുബായ് വിമാനം തകർക്കാൻ ശ്രമിച്ചതിന് പിന്നിൽ ഇറാന്റെ പങ്കാളിത്തം ഉണ്ടോയെന്ന് പറയാൻ സമയമായിട്ടില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. അതേസമയം സംഭവത്തിന് പിന്നിൽ കടുത്ത വിദ്വേഷമാണെന്നും നെതന്യാഹു പറഞ്ഞു. ഫോക്‌സ്‌ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് നെതന്യാഹുവിന്റെ പ്രതികരണം.
ക്യാപ്റ്റനെ ആക്രമിച്ച ഫ്ളൈദുബായ് കോപൈലറ്റിന്റെ കൃത്യമായ പശ്ചാത്തലം തനിക്ക് അറിയില്ല. എന്നാൽ അയാൾക്ക് ഇസ്രായേലികളോട് കടുത്ത വിദ്വേഷമുണ്ടായിരുന്നു എന്നത് വ്യക്തമാണെന്നും നെതന്യാഹു പറഞ്ഞു.
'അത് വർഗീയതയാണ്, കണക്കാക്കാനാവാത്ത അളവിലുള്ള വിദ്വേഷവുമാണ്' ഇസ്രയേൽ പ്രധാനമന്ത്രി പറഞ്ഞു.
ഈ ആക്രമണത്തിൽ ഇറാനിയൻ പങ്കാളിത്തമുണ്ടെന്നതിന് നിലവിൽ എന്തെങ്കിലും സൂചനയുണ്ടോ എന്ന് ചോദിച്ചപ്പോൾ, 'പറയാൻ സമയമായിട്ടില്ല' എന്ന് നെതന്യാഹു വ്യക്തമാക്കി.
ആക്രമണം നടത്തിയ കോ പൈലറ്റിനെ കുറിച്ച് നിലവിൽ സൗദി അറേബ്യ അന്വേഷിച്ചുവരികയാണ്. തങ്ങൾ ഈ അന്വേഷണം നിരീക്ഷിക്കുന്നുണ്ട്. ഒരുപക്ഷേ ഈ അന്വേഷണത്തിന്റെ ഭാഗമാകുകയും ചെയ്യുമെന്നും നെതന്യാഹു പറഞ്ഞു. ആക്രമണം നടത്തിയ പൈലറ്റ് ഒമാൻ സ്വദേശിയാണെന്നാണ് പ്രാഥമിക വിവരം. ആക്രമണം നടത്തിയെന്ന് ആരോപിക്കപ്പെടുന്നയാളുടെ ലക്ഷ്യങ്ങൾ എന്താണെന്ന് ഇതുവരെ വ്യക്തമല്ല, അധികാരികൾ അദ്ദേഹത്തിന്റെ പേര് വിവരങ്ങളും പുറത്തുവിട്ടിട്ടില്ല.
Content Highlights: Benjamin Netanyahu addressed the FlyDubai flight attack in a Fox News interview., He stated it is too early to determine if Iran was involved in the incident., The attacker, identified preliminarily as an Omani co-pilot, showed intense hatred towards Israelis., Saudi Arabia is currently investigating the co-pilot, with Israel closely monitoring the probe.