രാജഭരണം തിരികെ വേണം; നേപ്പാളിൽ തെരുവിലിറങ്ങി രാജകുടുംബത്തിന്റെ അനുയായികൾ

രാജവാഴ്ച പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നേപ്പാളിലെ മുൻ രാജകുടുംബത്തിന്റെ അനുയായികൾ സംഘടിപ്പിച്ച റാലി| Photo: AP
രാജവാഴ്ച പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നേപ്പാളിലെ മുൻ രാജകുടുംബത്തിന്റെ അനുയായികൾ സംഘടിപ്പിച്ച റാലി| Photo: AP

കാഠ്മണ്ഡു: തെരഞ്ഞെടുപ്പിന് മുന്നോടിയായി രാജഭരണം തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് തെരുവിലിറങ്ങി നേപ്പാളിലെ പുറത്താക്കപ്പെട്ട രാജകുടുംബത്തിന്റെ അനുയായികൾ. കഴിഞ്ഞ സെപ്റ്റംബറിൽ ജെൻസി പ്രക്ഷോഭത്തിന് പിന്നാലെ അധികാരത്തിൽ വന്ന ഇടക്കാല ഗവൺമെന്റ് മാർച്ച് മാസത്തിൽ പാർലമെന്റ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം പുറത്താക്കപ്പെട്ട രാജാവ് ജ്ഞാനേന്ദ്രയുടെ അനുയായികളുടെ ആദ്യ റാലിയായിരുന്നു ഇത്.

'ഞങ്ങൾ ഞങ്ങളുടെ രാജാവിനെ സ്‌നേഹിക്കുന്നു. രാജാവിനെ തിരികെ കൊണ്ടുവരിക,' 18-ാം നൂറ്റാണ്ടിൽ ഷാ രാജവംശം സ്ഥാപിച്ച രാജാവ് പൃഥ്വി നാരായൺ ഷായുടെ പ്രതിമയ്ക്ക് ചുറ്റും റാലിയിൽ പങ്കെടുത്തവർ മുദ്രാവാക്യം വിളിച്ചു. അവസാന ഷാ രാജാവായ ജ്ഞാനേന്ദ്രയ്ക്ക് സ്ഥാനമൊഴിയേണ്ടി വന്നു, 2008-ൽ രാജഭരണം നിർത്തലാക്കി നേപ്പാളിനെ ഒരു റിപ്പബ്ലിക്കായി പ്രഖ്യാപിച്ചു. ഈ രാജ്യത്തിന് രാജാവും രാജഭരണവും മാത്രമാണ് ഏകപരിഹാരം. നിലവിലെ സാഹചര്യത്തിലും ജെൻസി പ്രക്ഷോഭത്തിന് പശ്ചാത്തലത്തിലും പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യണമെങ്കിൽ രാജഭരണം പുനഃസ്ഥാപിക്കേണ്ടതുണ്ടെന്നും പ്രക്ഷോഭകർ പറയുന്നു. നേപ്പാളിലെ രാജകുടുംബത്തിന് ഇപ്പോഴും കാര്യമായ പിന്തുണയുണ്ട്

സോഷ്യൽ മീഡിയ നിരോധനത്തിന് പ്രതികരണമെന്നോണമാണ് ജെൻ സി പ്രക്ഷോഭം ആരംഭിച്ചത്.പിന്നീടത് ഭരണ നേതൃത്വത്തിന്റെ കഴിവില്ലായ്മയ്ക്കും അഴിമതിക്കുമെതിരെയുള്ള പോരാട്ടമായി വളർന്നു. തുടർന്ന് മുൻ സുപ്രീം കോടതി ജഡ്ജി സുശീല കാർക്കിയുടെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ അധികാരമേറ്റു. 

Content Highlights: Followers of Nepal`s ousted royal family rally in Kathmandu, demanding the return of the monarchy ahead of elections. Explore the reasons behind the growing support for the monarchy.