നിങ്ങൾ കുറച്ചുകൂടി കയ്യടിച്ചാൽ ഞാൻ ഈ പുരസ്‌കാരം ട്രംപുമായി പങ്കുവെച്ചേക്കും- സമാധാന നൊബേൽ ജേതാവ് നവി പിള്ള, വീഡിയോ വൈറൽ

ന്യൂറംബെർഗ് (ജർമനി): ദക്ഷിണാഫ്രിക്കയിൽനിന്നുള്ള നിയമജ്ഞയും ഇന്ത്യൻവംശജയുമായ നവി പിള്ളേയ്ക്കാണ് സമാധാനത്തിനുള്ള ഇക്കൊല്ലത്തെ നൊബേൽ പുരസ്‌കാരം. പുരസ്‌കാര വിവരം അറിഞ്ഞതിന് പിന്നാലെ ന്യൂറംബെർഗ് കോടതിയിൽനിന്നുള്ള നവിയുടെ ഒരു വീഡിയോയിലെ തമാശനിറഞ്ഞ പരാമർശം സാമൂഹികമാധ്യമങ്ങളിൽ വൈറലാവുകയാണ്.
നിങ്ങൾ അൽപംകൂടി കയ്യടിച്ചാൽ ഞാൻ ഈ പുരസ്‌കാരം ഡൊണാൾഡ് ട്രംപുമായി പങ്കുവെച്ചേക്കാനിടയുണ്ടെന്ന് നവി പറയുന്നത്. ഇത് കേൾക്കുന്നവർ പൊട്ടിച്ചിരിക്കുന്നതും കയ്യടിയുടെ ശബ്ദമേറുന്നതും വീഡിയോയിൽ കേൾക്കാം.
ആംനസ്റ്റി ഇന്റർനാഷണൽ സെക്രട്ടറി ജനറലാണ് ഈ വീഡിയോ പങ്കുവെച്ചിട്ടുള്ളത്. പുരസ്‌കാരം തനിക്കാണെന്നുള്ള വാർത്ത കേട്ടപ്പോൾ അതൊരു തമാശയാണെന്നാണ് കരുതിയതെന്ന് നവി പിള്ള പറഞ്ഞു. ഒരു അഭിഭാഷകയും ജഡ്ജിയുമായതിനാൽ ഇപ്പോഴും ഇത് വാസ്തവമാണെന്ന് ഉറപ്പുവരുത്താൻ എനിക്ക് ആഗ്രഹമുണ്ട്, 85-കാരിയായ നവി കൂട്ടിച്ചേർത്തു.
സ്വർണമെഡലും 12 ലക്ഷം ഡോളറും ഉൾപ്പെടെയുള്ളതാണ് സമാധാനത്തിന്റെ നൊബേൽ പുരസ്‌കാരം. ഓസ്‌ലോയിൽ ഡിസംബർ പത്താംതീയതി നടക്കുന്ന ചടങ്ങിലാണ് പുരസ്‌കാരം സമ്മാനിക്കുക