‘പിതാവിന്റെ രക്തത്തിന് പകരംചോദിക്കും, ഇത് ഇറാനിലെ ജനങ്ങളുടെ ആവശ്യം’; മുന്നറിയിപ്പുമായി മൊജ്തബ ഖമനേയി

#ന്യൂസ് ഡെസ്ക്
മൊജ്തബ ഖമനേയി | Photo: AFP
മൊജ്തബ ഖമനേയി | Photo: AFP

ടെഹ്‌റാൻ: യുഎസ്-ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട പിതാവിന്റെ രക്തത്തിന് താൻ പകരം ചോദിക്കുമെന്ന് ഇറാന്റെ പരമോന്നത നേതാവാണ് മൊജ്തബ ഖമേനി. അലി ഖമേനിയുടെ സംസ്‌കാര ചടങ്ങുകൾക്കിടെയാണ് മുൻ പരമോന്നത നേതാവായ തന്റെ പിതാവ് അലി ഖമേനിയുടെയും കൂട്ടാളികളുടെയും വധത്തിന് പ്രതികാരം ചെയ്യുമെന്ന് മൊജ്തബ മുന്നറിയിപ്പ് നൽകിയത്. ഈ സന്ദേശം അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടിട്ടുണ്ട്.

ഇറാൻ ചെയ്യാനിരിക്കുന്ന ഈ പ്രതികാരം അനിവാര്യമായും നടപ്പിലാക്കുമെന്ന് മൊജ്തബ പ്രസ്താവനയിൽ പറഞ്ഞു. ഇത് തന്റെയോ മറ്റ് ഉദ്യോഗസ്ഥരുടെയോ വ്യക്തിപരമായ സാന്നിധ്യത്തെ ആശ്രയിച്ചല്ലെന്നും 'ഞങ്ങൾ ഉണ്ടെങ്കിലും ഇല്ലെങ്കിലും അത് സംഭവിക്കും' എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനങ്ങൾ ഈ പ്രതികാരം ചെയ്യണമെന്ന് ആവശ്യപ്പെടുന്നുണ്ടെന്ന് മൊജ്തബ ചൂണ്ടിക്കാട്ടി

അലി ഖമേനിയുടെ വധത്തിന് മാസങ്ങൾക്ക് ശേഷം ഇറാനിലും ഇറാഖിലുമായി നടന്ന അനുശോചന ചടങ്ങുകളിൽ ദശലക്ഷക്കണക്കിന് ആളുകൾ പങ്കെടുത്തതിനെ 'ശത്രുക്കളെ തകർക്കുന്ന ജനപങ്കാളിത്തം' എന്നാണ് മൊജ്തബ വിശേഷിപ്പിച്ചത്. ടെഹ്റാൻ, ഖോം, നജാഫ്, കർബല, മഷ്ഹദ് എന്നിവിടങ്ങളിൽ പിതാവിന്റെ സംസ്‌കരചടങ്ങുകളുടെ ഭാഗമായെത്തിയ വൻ ജനസാന്നിധ്യത്തിന് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു.

മൊജ്തബയുടെ പിതാവായ അലി ഖമേനി 2026 ഫെബ്രുവരി 28-ന് ടെഹ്റാനിലെ തന്റെ ഓഫീസിന് നേരെ നടന്ന യുഎസ്-ഇസ്രായേൽ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്.

Content Highlights: Mojtaba Khamenei publicly pledges retaliation for the assassination of Ali Khamenei., Ali Khamenei was killed in a US-Israel strike on February 28, 2026., Mojtaba emphasizes that the revenge will occur regardless of individual presence., Large-scale public mourning observed in Tehran, Qom, Najaf, Karbala, and Mashhad.