റഷ്യൻ എണ്ണ ഇന്ത്യ നിർത്തുന്നെന്ന് മോദി പറഞ്ഞിട്ടില്ല – ലാവ്റോവ്

മോസ്കോ: റഷ്യയിൽനിന്ന് അസംസ്കൃത എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്തുമെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അല്ലാതെ, മറ്റാരും പ്രഖ്യാപിച്ചിട്ടില്ലെന്ന് റഷ്യൻ വിദേശകാര്യമന്ത്രി സെർഗെയി ലാവ്‌റോവ് പറഞ്ഞു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോ മറ്റേതെങ്കിലും ഇന്ത്യൻ നേതാക്കളോ അങ്ങനെ പറഞ്ഞത് കേട്ടിട്ടില്ലെന്നും ബുധനാഴ്ച പാർലമെന്റിൽ ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു.
റഷ്യൻഎണ്ണ വാങ്ങുന്നതു നിർത്തി യു.എസിൽനിന്ന്, പ്രത്യേകിച്ച് വെനസ്വേലയിൽനിന്നുള്ള എണ്ണ ഇന്ത്യ വാങ്ങുമെന്ന് ട്രംപ് പറഞ്ഞിരുന്നു. എന്നാൽ, ഇന്ത്യ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. അതേസമയം, റഷ്യയിൽനിന്നുള്ള എണ്ണയുടെ ഏപ്രിലിലെ ഓഡറുകൾ ഇന്ത്യയിലെ പ്രധാന എണ്ണശുദ്ധീകരണ കമ്പനികൾ സ്വീകരിച്ചിട്ടില്ല.
Content Highlights: Lavrov on US claims of India halting Russian oil imports