പുതുവർഷം പിറന്നു; 2026നെ ആദ്യം സ്വാഗതം ചെയ്തത് കിരിബാത്തിൽ

പുതുവര്‍ഷത്തെ വരവേല്‍ക്കാനൊരുങ്ങി നില്‍ക്കുന്ന സിഡ്‌നി |ഫോട്ടോ:AFP
പുതുവര്‍ഷത്തെ വരവേല്‍ക്കാനൊരുങ്ങി നില്‍ക്കുന്ന സിഡ്‌നി |ഫോട്ടോ:AFP

മെൽബൺ: 2026നെ സ്വാഗതം ചെയ്യുന്ന ലോകത്തിലെ ആദ്യ സ്ഥലമായി കിരിതിമാറ്റി ദ്വീപ് ( ക്രിസ്മസ് ദ്വീപ്). ഇതോടെ ലോകത്ത് പുതുവർഷം പിറന്നു. ഹവായിക്ക് തെക്ക് കിഴക്കായും ഓസ്‌ട്രേലിയക്ക് വടക്ക് കിഴക്കായും സ്ഥിതി ചെയ്യുന്ന പസഫിക് സമുദ്രത്തിലെ കിരിബാത്തി എന്ന രാജ്യത്തിന്റെ ഭാഗമാണ് ഈ ദ്വീപ്.

കിരിബാത്തി എന്ന ദ്വീപ്‌സമൂഹത്തിൽ ഏകദേശം 116,000 ജനസംഖ്യയുണ്ട്. 1979-ൽ ബ്രിട്ടണിൽ നിന്ന് സ്വാതന്ത്ര്യം നേടിയതാണീ രാജ്യം. തെക്കൻ പസഫിക്കിലെ ഏറ്റവും വലിയ സമുദ്ര സംരക്ഷണ കേന്ദ്രം ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. തൊട്ടുപിന്നാലെ ന്യൂസിലൻഡിലെ ചാഥം ദ്വീപിലും പുതുവർഷമെത്തി. 600 ഓളം ആളുകൾ മാത്രമാണ് ഈ ദ്വീപിൽ താമസിക്കുന്നത്.

സമുദ്രത്തിൽ ഒറ്റപ്പെട്ടുകിടക്കുന്ന ഈ ദ്വീപിലെ നാട്ടുകാരിൽ ആറിലൊന്നും 2025-ന്റെ അവസാന നിമിഷങ്ങൾ ബാറിൽ ചെലവഴിക്കുകയാണെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു.

Content Highlights: Kiribati, an island nation in the Pacific, becomes the first in the world to ring in the New Year