കോവിഡ് രോഗലക്ഷണങ്ങളില്‍ നിന്ന് മുക്തയായി ജെകെ റൗളിങ്, ഒപ്പം അതിജീവിക്കാൻ ചിലപൊടിക്കൈകളും

ന്യൂയോർക്ക്: കോവിഡ് രോഗലക്ഷണങ്ങളില്‍ നിന്ന് താന്‍ പൂര്‍ണ്ണമായി മുക്തി നേടിയതായി പ്രമുഖ ഇംഗ്ലീഷ് എഴുത്തുകാരിയും ഹാരിപോര്‍ട്ടറിന്റെ രചയിതാവുമായ ജെ കെ റൗളിങ്. കഴിഞ്ഞ രണ്ടാഴ്ചയായി തുടരുന്ന എല്ലാവിധ കോവിഡ് ലക്ഷണങ്ങളും തന്നെ വിട്ടുപോയെന്ന് വ്യക്തമാക്കി കൊണ്ടുള്ള ട്വീറ്റ് ആണ് തന്റെ ട്വിറ്റര്‍ പേജില്‍ റൗളിങ് പോസ്റ്റ് ചെയ്തത്. ടെസ്റ്റ് ചെയ്യാത്തതിനാൽ റൗളിങ്ങിന് രോഗം സ്ഥിരീകരിച്ചിരുന്നില്ല.
ശ്വാസോച്ഛ്വാസ ബുദ്ധിമുട്ടുകളെ മറികടക്കാന്‍ വേണ്ടിയുള്ള ചില ഉപദേശങ്ങള്‍ തന്റെ ഭര്‍ത്താവ് നീല്‍ മുറേയില്‍ നിന്ന് കഴിഞ്ഞ കുറച്ചുനാളുകൾ സ്വീകരിച്ചിരുന്നെന്നും അവരറിയിച്ചു. ഈ പൊടിക്കൈകള്‍ തന്നെ ഏറെ സഹായിച്ചെന്നും പറഞ്ഞ് ആ വിദ്യകള്‍ വ്യക്തമാക്കുന്ന വീഡിയോയും റൗളിങ് പങ്കുവെച്ചിട്ടുണ്ട്.
"അഞ്ച് തവണ ദീര്‍ഘമായി ശ്വാസോച്ഛ്വാസം നടത്തുക. ഓരോ തവണയും ശ്വാസം വലിച്ച ശേഷം അഞ്ച് സെക്കന്റ് നേരത്തേക്ക് ശ്വാസം പിടിച്ചുവെക്കുക. എന്നിട്ട് ശ്വാസം പുറത്തേക്കു വിടുക. ആറാമത്തെ തവണ ശ്വാസം വലിച്ച ശേഷം വായപൊത്തി ശക്തിയിൽ ചുമക്കുക. ഇങ്ങനെ രണ്ട് തവണ ചെയ്ത ശേഷം കുറച്ചു നേരം കമിഴ്ന്നു കിടന്ന് പത്തുമിനിറ്റ് നേരത്തേക്ക് ദീര്‍ഘ ശ്വാസം എടുക്കുക" തുടങ്ങീ റൗളിങ് പരീക്ഷിച്ച ടെക്ക്‌നിക്കുകളാണ് വീഡിയോയില്‍ പങ്കുവെച്ചത്. ഇതു കൊണ്ട് തനിക്കേറെ ഗുണമുണ്ടായെന്നും യാതൊരു പാർശ്വ ഫലങ്ങളുണ്ടായിട്ടില്ലെന്നും അവർ വ്യക്തമാക്കി.
content highlights: JK Rowling recovered from Covid Symptoms and Posts Video That Helped Her Tide Over it
Content Highlights: