വെസ്റ്റ്ബാങ്കിൽ ഒരു കുടുംബത്തിലെ നാലുപേരെ ഇസ്രയേൽ സൈന്യം വധിച്ചു

ഇസ്രായേലി സൈനികർ തൻ്റെ മാതാപിതാക്കളും രണ്ട് സഹോദരങ്ങളുമുള്ള വാഹനത്തിന് നേരെ വെടിയുതിർത്തതിനെ തുടർന്നുണ്ടായ പരിക്കുകളിൽ നിന്ന് അതിജീവിച്ച മുസ്തഫ. ആക്രമണത്തില്‍ കൊല്ലപ്പെട്ട മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും സംസ്‌കാര ചടങ്ങിനിടയില്‍ വിതുമ്പുന്നു
Photo by Jaafar ASHTIYEH / AFP
ഇസ്രായേലി സൈനികർ തൻ്റെ മാതാപിതാക്കളും രണ്ട് സഹോദരങ്ങളുമുള്ള വാഹനത്തിന് നേരെ വെടിയുതിർത്തതിനെ തുടർന്നുണ്ടായ പരിക്കുകളിൽ നിന്ന് അതിജീവിച്ച മുസ്തഫ. ആക്രമണത്തില്‍ കൊല്ലപ്പെട്ട മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും സംസ്‌കാര ചടങ്ങിനിടയില്‍ വിതുമ്പുന്നു Photo by Jaafar ASHTIYEH / AFP

റമള്ള: അധിനിവേശ വെസ്റ്റ്‌ബാങ്കിലെ തമ്മുനിൽ ദമ്പതിമാരെയും അഞ്ചും ഏഴും വയസ്സുള്ള ആൺമക്കളെയും ഇസ്രയേൽസൈന്യം വെടിവെച്ചുകൊന്നു. വെടിയേറ്റനിലയിൽ ഇവരുടെ മൃതദേഹങ്ങൾ ഞായറാഴ്ചരാവിലെ വാഹനത്തിൽനിന്ന്‌ കണ്ടെടുക്കുകയായിരുന്നു. ദമ്പതിമാരുടെ എട്ടും 11-ഉം വയസ്സുള്ള രണ്ടുമക്കൾക്കും ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ടെന്നാണ്‌ വിവരം.

അതേസമയം, ഇവരുടെ വാഹനം സുരക്ഷാഭീഷണിയുയർത്തി സേനാംഗങ്ങൾക്കുനേരേ എത്തിയപ്പോഴാണ് വെടിയുതിർത്തതെന്ന് ഇസ്രയേൽസൈന്യം പറഞ്ഞു.

അതിനിടെ, ഞായറാഴ്ച ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഗർഭിണിയും ഭർത്താവും മകനുമുൾപ്പെടെ നാലുപേർ കൊല്ലപ്പെട്ടു. നുസെയ്‌റത്ത് അഭയാർഥിക്യാമ്പിലെ വീടിനുനേരേയാണ് ആക്രമണമുണ്ടായത്.

2025 ഒക്ടോബറിൽ ഗാസയിൽ വെടിനിർത്തൽ നിലവിൽവന്നെങ്കിലും ഹമാസ് അത്‌ ലംഘിച്ചെന്നാരോപിച്ച് ഇസ്രയേൽ ഇടയ്ക്കിടെ ആക്രമണം നടത്തുണ്ട്. അത്തരം ആക്രമണങ്ങളിൽ 650 പേർ കൊല്ലപ്പെട്ടു.

ഫെബ്രുവരി 28-ന് ഇറാനിൽ യുദ്ധം തുടങ്ങിയശേഷം വെസ്റ്റ്‌ബാങ്കിലും ആക്രമണങ്ങൾ വർധിച്ചിട്ടുണ്ട്. മാർച്ചിൽമാത്രം ആറ്‌ പലസ്തീൻകാർ കൊല്ലപ്പെട്ടു. 2023 ഒക്ടോബർ ഏഴിന് ഗാസയിൽ യുദ്ധം തുടങ്ങിയശേഷം 72,200 പലസ്തീൻകാർ ഗാസയിലും 1045 പലസ്തീൻകാർ വെസ്റ്റ്ബാങ്കിലും കൊല്ലപ്പെട്ടു.

Content Highlights: Israeli military killed a family of four in the West Bank., A separate airstrike in Gaza's Nuseirat refugee camp killed four family members., Casualty statistics updated following ongoing regional tensions., Reports indicate over 72,000 casualties in Gaza since October 2023.