വോട്ടെണ്ണൽ പുരോഗമിക്കുന്നു; ഇസ്രയേലിൽ നെതന്യാഹുവിന്റെ പാർട്ടി മുന്നിൽ, ആഘോഷം തുടങ്ങി അനുയായികൾ

#സ്വന്തം ലേഖകൻ
ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു |ഫോട്ടോ:AFP
ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു |ഫോട്ടോ:AFP

ടെൽ അവീവ്: ഇസ്രയേൽ പാർലമെന്റായ നെസെറ്റിലേക്ക് ചൊവ്വാഴ്ചനടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. എക്‌സിറ്റ് പോൾ പ്രവചനങ്ങൾ ആർക്കും ഭൂരിപക്ഷം ലഭിക്കില്ലെന്ന് പ്രവചിച്ചെങ്കിലും പകുതി വോട്ടുകൾ എണ്ണി തീർന്നപ്പോൾ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് വീണ്ടും സാധ്യത തെളിയുന്നതായി റിപ്പോർട്ട്‌. 55.4 ശതമാനം വോട്ടുകൾ എണ്ണി തീർന്നപ്പോൾ നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടി 27 സീറ്റുകളിൽ ലീഡ് നേടി മുന്നിലെത്തി. പ്രധാന എതിരാളിയായ ഗാദി ഐസൻകോട്ടിന്റെ പാർട്ടി 21 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്.

നെതന്യാഹുവിനെ അനുകൂലിക്കുന്ന പാർട്ടികൾ 56 സീറ്റുകളിൽ മുന്നേറുമ്പോൾ എതിരാളികളുടെ സഖ്യത്തിന് 49 സീറ്റുകളിലാണ് ലീഡ്. അറബ് പാർട്ടികൾ 15 സീറ്റുകളിലും ലീഡ് ചെയ്യുന്നുണ്ട്.

പ്രാഥമിക ഫലസൂചനകൾക്ക് പിന്നാലെ നെതന്യാഹുവിന്റെ അനുയായികൾ ആഘോഷം തുടങ്ങിയിട്ടുണ്ട്. 120 അംഗങ്ങളുള്ള നെസറ്റിൽ (Knesset) സർക്കാർ രൂപീകരിക്കാൻ 61 സീറ്റുകളുടെ പിന്തുണ വേണം.

അതേസമയം പ്രാഥമിക ഘട്ടത്തിൽ നെതന്യാഹുവിന് മുൻതൂക്കം ലഭിച്ചെങ്കിലും അദ്ദേഹത്തോട് രാഷ്ട്രീയത്തിൽനിന്ന് വിരമിക്കാൻ ഗാദി ഐസൻകോട്ട് ആവശ്യപ്പെട്ടു. അന്തിമഫലം തനിക്കനുകൂലമാകുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച ഐസൻകോട്ട് വോട്ടർമാർ നെതന്യാഹുവിന്റെ നേതൃത്വത്തെ തള്ളിക്കളഞ്ഞതായും അവകാശപ്പെട്ടു.

ബുധനാഴ്ച പുലർച്ചെ ടെൽ അവീവിലെ തന്റെ 'യഷാർ' പാർട്ടി ആസ്ഥാനത്ത് അനുയായികളെ അഭിസംബോധന ചെയ്ത് സംസാരിക്കവെ, ഇസ്രായേൽ ജനങ്ങൾ മാറ്റത്തിന് വേണ്ടിയാണ് വോട്ട് ചെയ്തതെന്നും വിപുലമായ ഒരു ഭരണ മുന്നൂണി രൂപീകരിക്കുമെന്നും മുൻ സൈനിക മേധാവി പ്രഖ്യാപിച്ചു.'മറ്റൊരു തിരഞ്ഞെടുപ്പ് നടത്തുന്നത് തെറ്റായ നടപടിയായിരിക്കും, ജനങ്ങളുടെ ആഗ്രഹം നടപ്പിലാക്കാൻ സാധ്യമായതെല്ലാം ചെയ്യുക എന്നത് എന്റെ കടമയാണ്,' ഐസൻകോട്ട് പറഞ്ഞു.

'നിങ്ങളുടെ രാഷ്ട്രീയ ആവശ്യങ്ങൾക്കായി ഇസ്രായേലിന്റെ സുരക്ഷ ഉപയോഗിക്കാൻ മുതിരരുത്' എന്നും നെതന്യാഹുവിനോടായി ഐസൻകോട്ട് പറഞ്ഞു.

Content Highlights: Vote counting is underway for the Israeli Knesset election., Prime Minister Benjamin Netanyahu's Likud party leads with 28 seats out of initial counts., Challenger Gadi Eisenkot's alliance trails with 21 seats and calls for change., A majority of 61 seats is required to form a government in the 120-member Knesset.