'ഇറാനിലെ ആണവകേന്ദ്രങ്ങൾ ആക്രമിക്കുന്നതിൽനിന്ന് വിട്ടുനിൽക്കണം'; ഇസ്രയേലിനോട് ഐഎഇഎ

ടെഹ്‌റാൻ: ഇറാനിലെ ആണവകേന്ദ്രങ്ങൾ ആക്രമിക്കുന്നതിൽനിന്ന് പരമാവധി വിട്ടുനിൽക്കണമെന്ന് ഇസ്രയേലിനോട് നിർദേശിച്ച് യുഎൻ ആണവോർജ ഏജൻസി (ഐഎഇഎ). ഇറാൻ ആണവായുധം ഉണ്ടാക്കുന്നില്ലെന്ന് കർശനനിരീക്ഷണത്തിലൂടെ ഐഎഇഎക്ക് ഉറപ്പുവരുത്താൻ കഴിയുമെന്നും ഏജൻസി ഡയറക്ടർ റാഫേൽ ഗ്രോസി യുഎൻ രക്ഷാസമിതിയിൽ പറഞ്ഞു.
അതേസമയം ഇസ്രയേലിന്റെ വടക്കന്‍ ഭാഗങ്ങളില്‍ ഇറാന്‍ മിസൈലുകള്‍ പതിച്ച് നിരവധിപേര്‍ക്ക് പരിക്കേറ്റു. മൂന്ന് പേരുടെ നില അതീവ ഗുരുതരമാണെന്ന് അധികൃതര്‍ അറിയിച്ചു. ഡേ കെയറടക്കമുള്ള ജനവാസ കേന്ദ്രങ്ങളിലാണ് ഇറാന്‍ ആക്രമണം നടത്തിയതെന്ന് ഇസ്രയേല്‍ ആരോപിച്ചു. എന്നാല്‍ സൈനിക ലക്ഷ്യങ്ങള്‍ക്ക് നേരെയായിരുന്നു ആക്രമണമെന്നാണ് ഇറാന്റെ അവകാശവാദം. ഇസ്രയേല്‍ തങ്ങളുടെ രാജ്യത്തിന് നേരെ നടത്തിയ ആക്രമണത്തിന് ശേഷമുള്ള 17-ാം ഘട്ട പ്രത്യാക്രമണമാണ് വെള്ളിയാഴ്ച നടത്തിയതെന്നും ഇറാന്‍ സായുധസേന അറിയിച്ചു.
Content Highlights: IAEA warns of nuclear disaster if Israel attacks Iran’s Bushehr